Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാനത്ത് 1368...

സംസ്ഥാനത്ത് 1368 കോടിയുടെ കൃഷിനാശം -മന്ത്രി സുനിൽകുമാർ

text_fields
bookmark_border
35,000 ഹെക്ടറിലേക്ക് പുഞ്ചകൃഷി വർധിപ്പിക്കാൻ കഴിഞ്ഞാൽ കുറവ് നികത്താനാകും ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് കുട്ടനാട്ടിലാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളിലാണ് ഏറ്റവും വലിയ നാശം. പതിനായിരക്കണക്കിന് ഹെക്ടറിലെ വിരിപ്പുകൃഷി പൂർണമായി നശിച്ചു. ആദ്യഘട്ട കണക്കെടുപ്പിൽ വിളകളുടെ മാത്രം നഷ്ടം 1368 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. തലവടി-നീരേറ്റുപുറം ഭാഗങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. സുഗന്ധവ്യഞ്ജന കൃഷിയിലെ നഷ്ടവും വലുതാണ്. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ വലിയ നാശമുണ്ടായി. വയനാട്, ഇടുക്കി ജില്ലകളിലെ കുരുമുളക് കൃഷി പൂർണമായി നശിച്ചു. വിളകളുടെ നഷ്ടം മാത്രമാണ് ഇപ്പോൾ എടുക്കുന്നത്. കുട്ടനാട് മേഖലയിൽ അറുപതോളം ബണ്ടുകൾ ആദ്യ മഴയിൽതന്നെ തകർന്നു. അത് പുനഃസ്ഥാപിക്കുന്ന സമയത്തുണ്ടായ പ്രളയത്തിൽ ബണ്ടുകൾ പൂർണമായി തകർന്നതായി മന്ത്രി പറഞ്ഞു. ഒരുമാസം കഴിഞ്ഞാൽ മാത്രെമ കൃഷിയുടെ മൊത്തം നഷ്ടം കണക്കാക്കാനാകൂ. നൽകാവുന്ന തുക ഉടൻ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. അഞ്ചുകോടി ആലപ്പുഴ ജില്ലക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഉടൻ കർഷകരുടെ അക്കൗണ്ടിലെത്തും. പുഞ്ചകൃഷി ആരംഭിക്കുന്ന ഒക്ടോബറിലേക്കായി വിത്തുകൾ സംഭരിച്ചിട്ടുണ്ട്. 35,000 ഹെക്ടറിലേക്ക് പുഞ്ചകൃഷി വർധിപ്പിക്കാൻ കഴിഞ്ഞാൽ ഇപ്പോഴുള്ള കുറവ് നികത്താനാകും. പ്രളയത്തിനുശേഷം മണ്ണി​െൻറ ഘടനയിൽ വന്ന മാറ്റം പഠിക്കും. അതിന് കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഒരുസംഘത്തെ നിയോഗിക്കും. കൃഷിരീതിയിലും മാറ്റം വരും. നഷ്ടപരിഹാരം നൽകാനുള്ള കേന്ദ്രസർക്കാറി​െൻറ ചട്ടങ്ങളിൽ മാറ്റം വേണം. ഇപ്പോഴുള്ളത് തീരെ തികയാത്ത സ്ഥിതിയാണ്. ഉപാധിരഹിത സഹായമാണ് കേന്ദ്രം അനുവദിക്കേണ്ടത്. കുട്ടനാടി​െൻറ രണ്ടാം പാക്കേജ് തയാറാക്കുകയാണ്. സ്വാമിനാഥൻ കമീഷ​െൻറ നിർദേശമനുസരിച്ചുതന്നെയാകും മുന്നോട്ടുപോവുകയെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story