Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുട്ടിനകം, ചെറിയ...

മുട്ടിനകം, ചെറിയ കടമക്കുടി ഗ്രാമങ്ങളിൽ പുനരധിവാസ സഹായവുമായി നേവൽ സ്​റ്റാഫ്

text_fields
bookmark_border
കൊച്ചി: എറണാകുളം ജില്ലയിലെ രണ്ട് പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിക്കാൻ നേവി സ്റ്റാഫ്. നേവൽ സ്റ്റാഫ് ചീഫ് അഡ്മിറൽ സുനിൽ ലാംബ വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം ഗ്രാമം സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തിയശേഷമാണ് തീരുമാനം അറിയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നേവി രണ്ട് പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുട്ടിനകത്തെ കൂടാതെ കടമക്കുടി പഞ്ചായത്തിലെ ചെറിയ കടമക്കുടിയിലുമാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുക. മുട്ടിനകം മേഖലയിൽ പുഴയരികിൽ പൂർണമായി തകർന്ന വീട് പണിത് നൽകും. പ്രാഥമികാരോഗ്യ കേന്ദ്രം, അംഗൻവാടി എന്നിവയുടെ നിർമാണം നടത്തും. അംഗൻവാടികളിൽ തകർന്ന ഫർണിച്ചർ, കളി ഉപകരണങ്ങൾ മറ്റ് സാമഗ്രികൾ എന്നിവ പുനർനിർമിച്ചുനൽകും. െചറിയ കടമക്കുടിയിൽ മൂന്ന് വീടുകൾ പുനർനിർമിക്കും. അഞ്ച് വീടുകളുടെ മേൽക്കൂര പണിതുനൽകും, അംഗൻവാടി പുതുക്കി പണിയും. മേഖലയിൽ കുടിവെള്ളമെത്തിക്കുന്നതിനും പദ്ധതിയുണ്ട്. വസ്ത്രം, ശുചീകരണ ഉപകരണങ്ങൾ എന്നിവയടങ്ങുന്ന പുനരധിവാസ കിറ്റുകൾ മേഖലയിൽ വിതരണം ചെയ്തു. സാധ്യത പഠനത്തി​െൻറ അടിസ്ഥാനത്തിൽ പിഴല- ചെറിയ കടമക്കുടി പാലത്തി​െൻറ നിർമാണവും പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സതേൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള, എൻ.ഡബ്ല്യു.ഡബ്ല്യു.എ പ്രസിഡൻറ് റീന ലാംബ, സതേൺ റീജൻ പ്രസിഡൻറ് സപ്ന ചൗള എന്നിവരും ഒപ്പമുണ്ടായിരുന്നു. എം.എൽ.എമാരായ വി.ഡി. സതീശൻ, എസ്.ശർമ, ജില്ല കലക്ടർ മുഹമ്മദ് സഫീറുല്ല, മുട്ടിനകം പ്രദേശവാസികൾ എന്നിവരുമായി സുനിൽ ലാംബ ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി 8.9 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതോടൊപ്പം പ്രളയ ദുരിതാശ്വാസ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കൂടുതൽ ആവശ്യങ്ങൾ ആരായുമെന്നും അദ്ദേഹം അറിയിച്ചു. എൻ.ഡബ്ല്യു.ഡബ്ല്യു.എ (നേവി വൈവ്സ് വെൽഫെയർ അസോസിയേഷൻ) ശേഖരിച്ച 25 ലക്ഷത്തി​െൻറ ദുരിതാശ്വാസ ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് പ്രസിഡൻറ് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story