Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാശുചീകരണത്തിന്​...

മഹാശുചീകരണത്തിന്​ തിലോത്തമനും സുനിൽകുമാറും

text_fields
bookmark_border
ആലപ്പുഴ: കുട്ടനാടി​െൻറ മഹാശുചീകരണത്തി​െൻറ രണ്ടാം ദിവസത്തിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമനും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും പങ്കാളികളായി. തലവടി, നീരേറ്റുപുറം ഭാഗങ്ങളിലാണ് മന്ത്രിമാർ ശുചീകരണത്തിനിറങ്ങിയത്. ജനാല വരെ വെള്ളത്തിൽ മുങ്ങിയ നീരേറ്റുപുറം സ​െൻറ് തോമസ് സ്‌കൂളിലാണ് മന്ത്രിമാർ ആദ്യം എത്തിയത്. സ്‌കൂൾ അധികൃതരും സന്നദ്ധ സംഘടനകളുമുൾപ്പെടെ വലിയൊരു സംഘവും ഒപ്പം ചേർന്നു. മിക്ക ക്ലാസ് മുറികളിലും ചെളി നിറഞ്ഞിരുന്നു. സ്‌കൂൾ മുറികൾ അണുനാശിനി ഉപയോഗിച്ച് കഴുകിയശേഷമാണ് മന്ത്രിമാർ മടങ്ങിയത്. തുടർന്ന് മന്ത്രി വി.എസ്. സുനിൽകുമാർ തലവടി ഗവ. യു.പി സ്‌കൂൾ സന്ദർശിച്ചു. വെള്ളം കയറി നനഞ്ഞുപോയ പാഠ പുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളും വെയിലത്തുെവച്ചുണക്കാനും മന്ത്രി മുൻൈകെയടുത്തു. നശിച്ചുപോയ പുസ്തകങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും പകരം പുതിയത് നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story