Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ സഹായം...

ദുരിതാശ്വാസ സഹായം വിതരണത്തിന്​ സാ​േങ്കതിക തടസ്സം

text_fields
bookmark_border
ആലപ്പുഴ: ക്യാമ്പുകൾ വിട്ടുപോകുന്നവർക്ക് ദുരിതാശ്വാസ സഹായമായി നൽകേണ്ട 10,000 രൂപ ധനസഹായം ഇനിയും വിതരണം ചെയ്യാനായില്ല. മിക്ക വില്ലേജ് ഒാഫിസും വെള്ളപ്പൊക്കത്തെ തുടർന്ന് അടഞ്ഞുകിടക്കുന്നതിനാലാണിത്. വില്ലേജ് ഒാഫിസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച മുതൽ ഒാഫിസിൽ ഹാജരാകാനാണ് കലക്ടറേറ്റിൽനിന്നുള്ള നിർദേശം. വില്ലേജ് ഒാഫിസുകൾവഴിയാണ് സഹായവിതരണം ഏകോപിപ്പിക്കുന്നത്. ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പരും ശേഖരിച്ചതിന് ശേഷമാകും തുക അക്കൗണ്ടുകൾവഴി വിതരണം ചെയ്യുക. ആധാർ, അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ ബൂത്ത് ലെവൽ ഒാഫിസർമാർ വീടുകളിൽ വരുമെന്നും ഇതിനായി ആരും മറ്റ് ഒാഫിസുകളിൽ പോകേണ്ടതില്ലെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലെ വില്ലേജ് ഒാഫിസുകൾ പൂർണമായും പ്രവർത്തന സജ്ജമായാൽ മാത്രമേ സഹായധനവിതരണം തുടങ്ങാനാകൂ.
Show Full Article
TAGS:LOCAL NEWS 
Next Story