Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎബ്രഹാം ജോര്‍ജ് ദേശീയ...

എബ്രഹാം ജോര്‍ജ് ദേശീയ ടൂറിസം ഉപദേശകസമിതി വിദഗ്ധാംഗം

text_fields
bookmark_border
കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രാലയത്തി​െൻറ ദേശീയ ടൂറിസം ഉപദേശകസമിതിയിലെ വിദഗ്ധാംഗമായി ഇൻറര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി.എം.ഡി എബ്രഹാം ജോര്‍ജിനെ നാമനിർദേശം ചെയ്തു. വിനോദസഞ്ചാര മേഖലയിലെ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണിത്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡൻറായി നാലുവര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം കേരള സര്‍ക്കാറി​െൻറ മികച്ച പ്രാദേശിക ടൂര്‍ ഓപറേറ്റര്‍ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത് കെ.ടി.എം സൊസൈറ്റിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story