Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടികജാതി...

പട്ടികജാതി കുടുംബങ്ങള്‍ക്ക് ധനസഹായം

text_fields
bookmark_border
കൊച്ചി: പ്രളയക്കെടുതി നേരിട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് പട്ടികജാതി വികസന വകുപ്പ് അധിക ധനസഹായമായി 5,000 രൂപ അനുവദിച്ചു. ഇതിനായി ജില്ല പട്ടികജാതി വികസന ഓഫിസി​െൻറ നേതൃത്വത്തില്‍ വകുപ്പുതല ജീവനക്കാര്‍, എസ്.സി പ്രമോട്ടര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന പ്രളയം നേരിട്ട പ്രദേശങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. വിവരശേഖരണത്തിനായി എത്തുന്നവര്‍ക്ക് കുടുംബം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് തെളിയിക്കുന്നതിന് കുടുംബങ്ങളില്‍ ആരുടെയെങ്കിലും ജാതി തെളിയിക്കുന്നതിന് സഹായകരമായ ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. കെടുതികള്‍ നേരിട്ട കുടുംബങ്ങള്‍ക്ക് അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷന്‍ ഒാഫിസുകളില്‍ നേരിട്ടും വിവരങ്ങള്‍ സമര്‍പ്പിക്കാം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിവരശേഖരണം. അമ്പയറിങ്, സ്‌കോറിങ് ക്ലാസ് കൊച്ചി: ജില്ല ക്രിക്കറ്റ്‌ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ക്രിക്കറ്റ്‌ അമ്പയറിങ്ങിൽ ക്ലാസുകൾ സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലും, ക്രിക്കറ്റ്‌ സ്‌കോറിങ് ക്ലാസുകൾ സെപ്റ്റംബർ 15, 16 തീയതികളിലും കളമശ്ശേരി സ​െൻറ് പോൾസ് കോളജിൽ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ അസോസിയേഷനുമായി ബന്ധപ്പെടണം. ഫോൺ: 9446518557, 8606037888, 9349133124.
Show Full Article
TAGS:LOCAL NEWS 
Next Story