Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാലയങ്ങൾ ഇന്ന്​...

വിദ്യാലയങ്ങൾ ഇന്ന്​ വീണ്ടും തുറക്കും

text_fields
bookmark_border
കൊച്ചി: പ്രളയത്തിൽ മുങ്ങിയ ഓണാവധിക്കുശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ ബുധനാഴ്ച വീണ്ടും തുറന്നുപ്രവര്‍ത്തിക്കും. എന്നാൽ, ഏഴ് സ്കൂളുകൾ 31ന് മാത്രമേ തുറക്കൂ. മുളവൂര്‍ ഗവ. എൽ.പി.എസ്, ലിറ്റില്‍ ഫ്ലവർ പ്രൈമറി സ്‌കൂള്‍ പാനായിക്കുളം, ഗവ. എച്ച്.എസ്.എസ് ഏഴിക്കര, ഗവ. എൽ.പി.എസ് ഏഴിക്കര, ഗവ. എൽ.പി.എസ് കെടാമംഗലം, ഗവ. എൽ.പി.എസ് നന്ത്യാട്ടുകുന്നം, ഗവ. ജൂനിയര്‍ ബേസിക് സ്‌കൂള്‍ കുന്നുകര എന്നീ ഏഴ് സ്‌കൂളുകളാണ് രണ്ടു ദിവസംകൂടി കഴിഞ്ഞ് തുറക്കുന്നത്. ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ജില്ലയിലെ 117 സ്‌കൂളുകളാണ് വെള്ളത്തില്‍ മുങ്ങിയത്. ഇതില്‍ 80 സ്‌കൂളുകളെ പ്രളയം രൂക്ഷമായി ബാധിച്ചിരുന്നു. ആലുവ, പറവൂര്‍ മേഖലകളിലാണ് കൂടുതല്‍ സ്‌കൂളുകളും പ്രളയത്തില്‍ മുങ്ങിയത്. വെള്ളം കയറിയ പകുതിയോളം സ്‌കൂളുകളില്‍നിന്ന് രേഖകള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍, മാറ്റാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. വെള്ളം കയറി ഇലട്രോണിക് ഉപകരണങ്ങളും പ്രധാന രേഖകളുമടക്കം നശിച്ചു. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും വെള്ളത്തില്‍ മുങ്ങി. വെള്ളം കയറി നശിച്ചവയില്‍ കേടുപാടു പറ്റാത്ത രേഖകള്‍ ഉണക്കി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ബുധനാഴ്ചതന്നെ വീടുകളിൽ വെള്ളം കയറി പുസ്തകവും യൂനിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ കണക്കെടുക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്‌കുമാര്‍ അറിയിച്ചു. സെപ്ടിക് ടാങ്കി​െൻറ പ്രശ്നങ്ങളടക്കം പരിഹരിച്ച് ശുചീകരണം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് ഏഴ് സ്കൂളുകൾ തുറക്കാൻ വൈകുന്നത്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ ഇതിന് ബദല്‍മാര്‍ഗം സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയുടെ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ബുധനാഴ്ച സമര്‍പ്പിക്കും. ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളിൽനിന്ന് ദുരിതബാധിതരെ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. 140 സ്‌കൂളുകളാണ് ക്യാമ്പുകളായി പ്രവര്‍ത്തിച്ചത്. ഇവ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാക്ഷ്യപ്പെടുത്തിയ സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം മാത്രം തുറക്കാനായിരുന്നു നിർദേശം.
Show Full Article
TAGS:LOCAL NEWS 
Next Story