Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവർഷം കലാവർഷത്തിന്...

'കാലവർഷം കലാവർഷത്തിന്' വൻ സ്വീകാര്യത

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ആരംഭിച്ച ചിത്രകല ക്യാമ്പിന് വൻ സ്വീകാര്യത. കലാകാന്മാരുടെ കൂട്ടായ്മയായ 'കലാകാർ കേരളവും' കേരള ലളിതകല അക്കാദമിയും തിങ്കളാഴ്ച ദർബാർ ഹാളിൽ ആരംഭിച്ച ക്യാമ്പിൽ ചിത്രങ്ങളാവശ്യപ്പെട്ട് നിരവധി പേരാണ് എത്തുന്നത്. ആദ്യദിവസം 30ഓളം ചിത്രങ്ങൾ വിറ്റു. 1000 മുതൽ 1500 രൂപ വരെയാണ് ഓരോ ചിത്രത്തിനും ഈടാക്കുന്നത്. ചിത്രകാരന്മാർ പരസ്പരം ചിത്രങ്ങൾ വാങ്ങുന്നുമുണ്ട്. ''സാധാരണഗതിയിൽ പെയിൻറിങ്ങുകൾ വാങ്ങാൻ വലിയ തുക നൽകേണ്ടി വരും. എന്നാൽ, ഇത് കുഴപ്പമില്ലാത്ത തുകയാണ്'' -ചിത്രം വാങ്ങാനെത്തിയ അധ്യാപിക പറഞ്ഞു. ''ദുരിതാശ്വാസ നിധിയിേലക്ക് സംഭാവനയുമാണ്. അതുംകൂടി ആലോചിച്ചപ്പോഴാണ് ചിത്രം വാങ്ങാൻ വന്നത്'' -അവർ കൂട്ടിച്ചേർത്തു. 'കാലവർഷം-2018 കലാവർഷം' എന്നു പേരിട്ട പരിപാടിയിൽ കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 250ഓളം ചിത്രകാരന്മാരാണ് ചിത്രങ്ങൾ വരക്കുന്നത്. ഓരോ ചിത്രകാരനും നാല് ചിത്രങ്ങൾ വീതം വരക്കും. വരച്ച ചിത്രങ്ങൾ ദർഹാർ ഹാളിലെ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നാലു ദിവസത്തെ ക്യാമ്പിലൂടെ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. അക്കാദമിയിലെ ജീവനക്കാരുടെ സംഭാവനയും ഇതിൽ ഉൾപ്പെടുത്തും. ചെയർമാനെന്ന നിലയിൽ രണ്ടുമാസത്തെ ഓണറേറിയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു. 30ന് കൊച്ചിയിലെ ക്യാമ്പ് അവസാനിക്കും. സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ ആലപ്പുഴയിലും നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരത്തും നടത്തും. കാനായി കുഞ്ഞിരാമനടക്കം പ്രശസ്തരായ ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുക്കും. അവരുടെ ചിത്രങ്ങൾക്ക് കൂടുതൽ വില കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലുടനീളം ക്യാമ്പുകൾ സംഘടിപ്പിച്ച് പരമാവധി തുക കൈമാറാനാണ് അക്കാദമി ലക്ഷ്യമിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story