Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒറ്റദിവസം കൊണ്ട് 5000...

ഒറ്റദിവസം കൊണ്ട് 5000 കുടുംബങ്ങൾക്ക്​ മരുന്നുകിറ്റുമായി ആയുർവേദ വകുപ്പ്​

text_fields
bookmark_border
കൊച്ചി: ജില്ലയിൽ പ്രളയബാധിതരുടെ വീടുകളില്‍ നേരിട്ടുപോയി രോഗപ്രതിരോധ മരുന്ന് കിറ്റ് വിതരണം ചെയ്യും. ഭാരതീയ ചികിത്സ വകുപ്പും ആയുഷ് മിഷനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്നാണ് ഒറ്റദിവസം കൊണ്ട് ജില്ലയിലെ 5000 കുടുംബങ്ങളെ സന്ദര്‍ശിക്കുക. 29നാണ് പദ്ധതി നടപ്പാക്കുക. വീടുകളില്‍ ഏറ്റവും ദുരിതം ബാധിച്ച മേഖലകളിലെ 20 ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. രണ്ട് ഡോക്ടര്‍മാരും അതത് സ്ഥലത്തെ കൗണ്‍സിലര്‍മാരും ജനസേവകരും അടങ്ങിയ സംഘം ഓരോ പ്രദേശത്തെയും 250 വീടുകള്‍ സന്ദര്‍ശിക്കുകയും വിദഗ്േധാപദേശം നല്‍കുകയും ചെയ്യും. എരൂര്‍, വരാപ്പുഴ, ചേരാനല്ലൂര്‍, കടമക്കുടി, പറവൂര്‍ മുനിസിപ്പാലിറ്റി, കീഴ്മാട്, കുന്നുകര, പാറക്കടവ്, കാലടി, ആലുവ മുനിസിപ്പാലിറ്റി, ശ്രീമൂലനഗരം, കടുങ്ങല്ലൂര്‍, മലയാറ്റൂര്‍, വെളിയത്തുനാട്, ചൂര്‍ണിക്കര, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, ചിറ്റാറ്റുകര, പുത്തന്‍വേലിക്കര, ചെങ്ങമനാട്, ആലങ്ങാട് എന്നീ സ്ഥലങ്ങളിലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. രാവിലെ 10ന് ആലുവ മെട്രോ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് സംഘം പുറപ്പെടുന്നത്. എസ്. ശര്‍മ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്യും. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉഷ, സംസ്ഥാന ആയുഷ്മിഷന്‍ കോഒാഡിനേറ്റര്‍ ഡോ. സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story