Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതബാധിതർക്ക്​...

ദുരിതബാധിതർക്ക്​ ഒപ്പമുണ്ടെന്ന്​ ഉറപ്പുനൽകി​ രാഹുൽ ഗാന്ധി

text_fields
bookmark_border
ആലപ്പുഴ: ഒന്നുറപ്പുണ്ട്, നിങ്ങൾക്കൊപ്പം ഇൗ പ്രളയത്തെ അതിജയിക്കാൻ ഞാനുണ്ട്. രാഹുൽ ഗാന്ധി പറഞ്ഞുനിർത്തിയപ്പോൾ ആലപ്പുഴ ലിയോ തേർട്ടീന്ത് പള്ളിക്കൂടം ഹാളിൽനിന്ന് കരഘോഷം ഉയർന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷം 2.30നാണ് കോൺഗ്രസ് അധ്യക്ഷൻ പ്രളയക്കെടുതിയില്‍പ്പെട്ട് സര്‍വവും നഷ്ടപ്പെട്ട് ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പായ ലിയോതേര്‍ട്ടീന്ത് സ്‌കൂളില്‍ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയത്. നിങ്ങളുടെ വീടുകള്‍ ഉർപ്പെടെ സര്‍വതും നഷ്ടപ്പെട്ടു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന സഹായം എനിക്കിപ്പോള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഞാനുൾപ്പെടെയുള്ള ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം ചെയ്യാന്‍ തയാറാണ്. ജാതിമത രാഷ്ട്രീയത്തിനതീതമായി സാഹോദര്യം മുറുകെ പിടിച്ച് ഈ പ്രളയകാലത്തും നിങ്ങള്‍ കാണിച്ച മനോധൈര്യത്തില്‍ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം. ലിജു രാഹുലി​െൻറ വാക്കുകൾ പരിഭാഷപ്പെടുത്തിയപ്പോഴും സദസ്സിൽനിന്ന് നിർത്താതെ കരഘോഷം ഉയർന്നു. ഞാനും കേരളത്തിലെ കോൺഗ്രസ് പാർട്ടിയും ഇൗ ദുരന്തത്തിൽ നിങ്ങൾക്കൊപ്പം ഉണ്ടാകും. ഞങ്ങളെ കൊണ്ടാവുന്നത്ര വീടുകൾ പുനർ നിർമിച്ചുനൽകും. രാഹുൽ ഗാന്ധി പറഞ്ഞുനിർത്തി. ക്യാമ്പിൽ സഹായത്തിനായി അണിനിരന്ന സ്റ്റുഡൻറ് വളൻറിയർമാെരയും അേദ്ദഹം അഭിനന്ദിച്ചു. ക്യാമ്പിലെ പ്രായമായവരുടെ അടുത്തെത്തി ഒാരോരുത്തരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മെങ്കാമ്പ് സ്വദേശി രവീന്ദ്രനോടും ഭാര്യ രാധമ്മയോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സമീപത്തുണ്ടായിരുന്ന പുളിങ്കുന്ന് സ്വദേശിനികളായ സുമതി, ചെല്ലമ്മ എന്നിവരോടും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. 15 മിനിറ്റോളം ക്യാമ്പിൽ ചെലവഴിച്ചാണ് രാഹുൽ ഗാന്ധി മടങ്ങിയത്. മികച്ച രീതിയില്‍ ക്യാമ്പ് നടത്തുന്ന സ്‌കൂളിനെ അഭിനന്ദിച്ചു. കെ.പി. സി. സി പ്രസിഡൻറ് എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കെ.സി. വേണുഗോപാല്‍ എം.പി, ഡി.സി.സി പ്രസിഡൻറ് എം.ലിജു, മുന്‍ എം. എൽ. എമാരായ എ.എ. ഷുക്കൂര്‍, ഡി. സുഗതന്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story