Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഘട്ടനത്തിൽ...

സംഘട്ടനത്തിൽ മൂന്നുപേർക്ക്​ പരിക്ക്​

text_fields
bookmark_border
അരൂർ: എഴുപുന്നയിൽ സംഘട്ടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് മൂന്നുപേർ പൊലീസ് പിടിയിലായി. എഴുപുന്ന കോങ്കേരി പാലത്തിന് സമീപമായിരുന്നു സംഘട്ടനം. എഴുപുന്ന ഞാറക്കൽ സുജിത്ത് (26), പുളിമൂട്ടിൽ ഷെൽട്ടൻ ജോൺ (25), അടേകാട്ട് രമേഷ് ബാലൻ (28) എന്നിവർക്കാണ് പരിേക്കറ്റത്. തലക്ക് ഇരുമ്പുവടി കൊണ്ട് അടിയേറ്റ സുജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്നേൽ വീട്ടിൽ ഷീൻ സെബാസ്റ്റ്യൻ, കോങ്കേരിൽ സാഹിൻ, കളത്തിൽ രാഹുൽ എന്നിവരെ അരൂർ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മഹാശുചീകരണത്തി​െൻറ ഭാഗമായി കെ.ജി.ഒ.എയും ആലപ്പുഴ: പ്രളയബാധിത കുട്ടനാട് പുനർനിർമിക്കുന്നതി​െൻറ ഭാഗമായി നടന്ന മഹാശുചീകരണ യജ്ഞത്തിൽ നെടുമുടി, തകഴി പഞ്ചായത്തുകളിൽ കെ.ജി.ഒ.എയുടെ 100 പ്രവർത്തകർ പെങ്കടുത്തു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. സിജി സോമരാജി​െൻറ നേതൃത്വത്തിൽ ജില്ലയിലെ പ്രവർത്തകർ ചമ്പക്കുളം സ​െൻറ് തോമസ് യു.പി സ്കൂളും അതിനോട് ചേർന്ന അഡോറേഷൻ കോൺവ​െൻറും ശുചീകരിച്ച് പ്രവർത്തനക്ഷമമാക്കി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.എസ്. ശിവപ്രസാദി​െൻറ നേതൃത്വത്തിലുള്ള തിരുവനന്തപുരം ജില്ലയിലെ അംഗങ്ങൾ തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ ശുചിയാക്കി. ശുചീകരണത്തി​െൻറ ഭാഗമായി അടുക്കള സജ്ജമാക്കി വനിത പ്രവർത്തകർ പാചകത്തിന് നേതൃത്വം നൽകി. അധ്യാപക ഒഴിവ് അരൂർ: കേരള യൂനിവേഴ്സിറ്റി റീജനൽ സ​െൻററായ അരൂര്‍ യു.െഎ.ടി.യിൽ െഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 30ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയുമായി യു.െഎ.ടി ആലപ്പുഴ സ​െൻററിൽ എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story