Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്യാമ്പുള്ള...

ക്യാമ്പുള്ള സ്​കൂളുകളിൽ ക്ലാസ്​ തുടങ്ങാൻ വൈകും

text_fields
bookmark_border
ചേർത്തല: താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും കോളജുകളിലും ക്ലാസ് തുടങ്ങാൻ വൈകുമെന്ന് അധികൃതർ. താലൂക്കി​െൻറ വിവിധ ഭാഗങ്ങളിലുള്ള 16 സ്കൂളുകളിലും രണ്ട് കോളജിലുമാണ് ക്ലാസ് ആരംഭിക്കാൻ വൈകുക. നാട്ടുകാരായ അന്തേവാസികളാരും ഇവിടെയില്ല. കുട്ടനാട്ടിൽനിന്നുള്ളവരാണിവരെല്ലാം. വീടുകളിൽനിന്ന് വെള്ളമിറങ്ങാത്തതിനാൽ ഇവർക്ക് മടങ്ങിപ്പോകാൻ കഴിയില്ല. ക്ലാസ് മുറികളിൽനിന്ന് അന്തേവാസികളെ സമീപത്തെ ഓഡിറ്റോറിയങ്ങളിലേക്ക് മാറ്റാൻ നിർദേശമുണ്ടായിരുന്നെങ്കിലും മിക്കവാറും ഓഡിറ്റോറിയങ്ങൾ വിവാഹവും മറ്റുമായി ബുക്കിങ്ങാണെന്ന് റവന്യൂ അധികൃതർ പറയുന്നു. സ്കൂളിലെ ഓഡിറ്റോറിയങ്ങളിൽ ഇത്രയേറെ കുടുംബങ്ങളെ താമസിപ്പിക്കാൻ പ്രയാസമാണെന്നും പറഞ്ഞു. അതേസമയം, സർക്കാർ സ്കൂളുകൾക്കുപുറെമ മാനേജ്മ​െൻറ് സ്കൂളുകളിലും സി.ബി.എസ്.ഇ സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മുഹമ്മ കെ.ഇ കാർമൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 436 കുടുംബങ്ങളിലെ 1671 പേരും ചേർത്തല ബിഷപ്മൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 133 കുടുംബങ്ങളിലെ 497 പേരുണ്ട്. ചേർത്തല എസ്.എൻ കോളജിൽ 356 കുടുംബങ്ങളിലെ 1517 പേരും ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിൽ 550 കുടുംബങ്ങളിലെ 2182 പേരുമാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story