Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടുക്കുന്ന...

നടുക്കുന്ന ഓര്‍മകളുമായി അബ്​ദുസ്സമദും സുഹൃത്തുക്കളും വിമാനത്താവള റണ്‍വേ മതിലിന് മുകളിലെ കമ്പിയില്‍ ഉടക്കിയാണ് ബോട്ട് മറിഞ്ഞത്

text_fields
bookmark_border
അങ്കമാലി: മഹാപ്രളയത്തെതുടര്‍ന്ന് നടത്തിയ സാഹസിക ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് ചെങ്ങല്‍ത്തോട്ടില്‍ മരണത്തെമുഖാമുഖം കണ്ട നടുക്കുന്ന ഓര്‍മകളിലാണ് തുറവുങ്കര സ്വദേശിയും വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ സമദ് നെടുമ്പാശ്ശേരി. തോരാമഴയും അണക്കെട്ടുകള്‍ തുറക്കുകയും ചെയ്തതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിസരങ്ങളിലും അതിശക്തമായ തോതില്‍ ജലവിതാനമുയര്‍ന്നു. അതോടെ 14ന് രാവിലെ സമദ് ഇടപെട്ട് കൊച്ചിയില്‍നിന്ന് മൂന്ന് ബോട്ടുകളിലായി ഷഹീര്‍, സഞ്ജു എന്നിവരുടെ നേതൃത്വത്തില്‍ 40ഓളം മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി അത്താണിയിലെത്തിച്ചു. രാപകല്‍ ഭേദമില്ലാതെ അത്താണിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിനിടെയാണ് സുഹൃത്തും അയല്‍വാസിയുമായ നിസാർ പ്രായമുള്ള മാതാപിതാക്കളും ഭാര്യയും മക്കളും മറ്റും ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നതറിഞ്ഞ് ഗള്‍ഫില്‍നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. കൊല്ലത്തുവന്ന് മൂന്ന് തൊഴിലാളികളോടൊപ്പം ഡബിള്‍ യന്ത്രം ഘടിപ്പിച്ച ബോട്ടുമായി തുറവുങ്കരയിലേക്ക് പോകാന്‍ അത്താണിയിലെത്തി. അത്താണിയില്‍നിന്ന് സമദിനെയും സുഹൃത്തായ ആസിഫിനെയും ബോട്ടില്‍ കയറ്റി 16ന് സന്ധ്യയോടെ തുറവുങ്കരയിലേക്ക് തിരിച്ചു. ഈ യാത്രക്കിടെയാണ് റൺവേയുടെ പിറകുവശത്തെ കൂറ്റന്‍ മതിലിന് മുകളില്‍ നിര്‍മിച്ച കമ്പിക്കൂടില്‍ ബോട്ട് ഉടക്കി മറിഞ്ഞത്. അപകടത്തിനിടെ തെറിച്ച് വീണ ആസിഫും തൊഴിലാളിയും ബോട്ടിന് മുകളില്‍ കയറിപ്പറ്റി. എന്നാല്‍ സമദും നിസാറും രണ്ട് തൊഴിലാളികളും കുത്തൊഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ മുങ്ങി. അതിനിടെ തോടിന് സമീപമുടനീളം സ്ഥാപിച്ചിരുന്ന സോളാര്‍ പാനലില്‍ നാല് പേര്‍ക്കും പിടിത്തം കിട്ടി. പാനലില്‍ കയറിയിട്ടും കഴുത്തോളം വെള്ളമുണ്ടായി. ബോട്ട് അപകടത്തില്‍പ്പെട്ടത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഒടുവില്‍ ആറ് പേരും ഒച്ചവെച്ചും കരഞ്ഞും മരണത്തെ മുഖാമുഖം കണ്ടു. അതിനിടെ ദൂരെനിന്ന് ആരോ അപകടാവസ്ഥ അറിഞ്ഞ് അങ്കമാലി അഗ്നി രക്ഷാസേനയെ അറിയിച്ചതാണ് ജീവന് തുണയായത്. അഗ്നി രക്ഷാസേന റോപ്പുകളുമായെത്തി പുലര്‍ച്ച രണ്ട് മണിയോടെയാണ് അവശനിലയിലായ ആറ് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. നാല് പഞ്ചായത്തുകളും അങ്കമാലി നഗരസഭയും ഉൾപ്പെട്ട പെരിയാറി​െൻറ കൈവഴിയായ ചെങ്ങല്‍ത്തോട് നികത്തി റണ്‍വേ നിര്‍മിച്ചതോടെയാണ് തോട് ഒറ്റപ്പെട്ടത്. കാല്‍നൂറ്റാണ്ടായി അതി​െൻറ പലദുരന്തങ്ങളും നാട്ടുകാര്‍ അനുഭവിച്ച് വരുകയാണ്. ദുരന്തത്തിന് ഏതാനും ദിവസം മുമ്പ് നഗരസഭ അധികൃതരും വെല്‍ഫെയര്‍ പാര്‍ട്ടിയും ചെങ്ങല്‍ത്തോട് നികത്തിയതി​െൻറ ഭാവിയിലെ തിക്തഫലങ്ങള്‍ ചൂണ്ടിക്കാട്ടിയും വിമാനത്താവള കമ്പനി അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story