Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പിെൻറ ടെസ്​റ്റിങ് ഗ്രൗണ്ട് ശുചീകരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയത്തിൽ മുങ്ങിയ മൂവാറ്റുപുഴ മോട്ടോർ വാഹന വകുപ്പി​െൻറ ടെസ്റ്റിങ് ഗ്രൗണ്ട് ശുചീകരിച്ചു. മുടങ്ങിയ ഡ്രൈവിങ് ടെസ്റ്റുകൾ ബുധനാഴ്ച ആരംഭിക്കും. മൂവാറ്റുപുഴ എട്ടങ്ങാടിയിൽ പ്രവർത്തിക്കുന്ന താൽക്കാലിക ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടാണ് വെള്ളപ്പൊക്കത്തെത്തുടർന്ന് ചളിയും മാലിന്യവും നിറഞ്ഞത്. ഇതോടെ ഇവിടെ ഇൗ മാസം 20, 21, 23 തീയതികളിൽ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങുകയും ചെയ്തു. ഇതേതുടർന്ന് ചൊവ്വാഴ്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുെടയും ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ ഭാരവാഹികളുെടയും നേതൃത്വത്തിൽ ഫയർഫോഴ്സി​െൻറ സഹായത്തോടെ ടെസ്റ്റിങ് ഗ്രൗണ്ട് ശുചീകരിക്കുകയായിരുന്നു. ശുചീകരണപ്രവർത്തനങ്ങൾക്ക് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വത്സൻ, ഫയർ ഓഫിസർ ജോൺ ജി. പ്ലാക്കിൽ, ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ ഭാരവാഹികളായ സിംമ്പിൾ സിദ്ദീഖ്, ബേബി തോമസ്, സിന്ധു മോഹൻലാൽ, സൂര്യ വിജയൻ എന്നിവർ നേതൃത്വം നൽകി. വെള്ളപ്പൊക്കത്തെത്തുടർന്ന് മുടങ്ങിയ ഡ്രൈവിങ് ടെസ്റ്റുകൾ ബുധനാഴ്ച ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story