Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിടപ്പിലായവരെ...

കിടപ്പിലായവരെ സംരക്ഷിച്ച്​ ചിലരുണ്ട്​

text_fields
bookmark_border
ആലപ്പുഴ: പ്രളയത്തിൽ കുട്ടനാട് കൂട്ടപ്പലായനം ചെയ്യുേമ്പാൾ, ഒന്നോടി രക്ഷപ്പെടാൻപോലും കഴിയാതെ കഴിഞ്ഞ ചിലരുണ്ട്. ശരീരം തളർന്ന് കിടപ്പിലായ അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ഒരുസംഘം യുവാക്കൾ. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച അവരെ ഇന്നും സംരക്ഷിക്കുകയാണ് ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കമുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവർ. ഉയരുന്ന വെള്ളത്തിനൊപ്പം ആളുകൾ ഒന്നടങ്കം നാടൊഴിയുേമ്പാൾ തളർവാത രോഗികളെയും അവരെ ഉപേക്ഷിച്ചുവരാൻ കൂട്ടാക്കാത്ത കുടുംബത്തെയും സുരക്ഷിതസ്ഥലത്തേക്ക് എത്തിക്കുക വലിയ പ്രതിസന്ധിയായിരുന്നു. അതിന് സർക്കാറി​െൻറ ആംബുലൻസ് ബോട്ടിന് കലക്ടർക്കടക്കം നിവേദനം നൽകി. അനുമതി ലഭിച്ചയുടൻ ഇവരെ പാർപ്പിക്കാൻ ഏറ്റവും ഉചിതസ്ഥലമായ ജനറൽ ആശുപത്രിയിൽ വാർഡിന് വേണ്ടി ഡി.എം.ഒ വസന്തദാസിനോട് സംസാരിച്ചു. കുട്ടനാട്ടിലെ സുഹൃത്തുക്കൾ വഴിയും മറ്റും കിടപ്പുരോഗികളെ കണ്ടത്തി. അങ്ങനെ പ്രത്യേക ബോട്ടിൽ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തിയപ്പോഴാണ് ഏറ്റവും വലിയ വെല്ലുവിളി. മുഴുവൻ നനഞ്ഞ അവർക്ക് ഉടുത്തുമാറാൻ തുണിയില്ല. പാത്രങ്ങളോ മറ്റ് അവശ്യസാധനങ്ങളോ ഇല്ല. തുടർന്ന് സമൂഹമാധ്യമങ്ങളും സുഹൃത്തുക്കളും വഴി അത്യാവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. ഭക്ഷണത്തിന് ജനകീയ ഭക്ഷണശാലയെയും അത്താഴക്കൂട്ടത്തെയും ആശ്രയിച്ചു. എന്നാൽ, ക്യാമ്പുകളിൽനിന്ന് രോഗികളുടെ ഒഴുക്ക് പിന്നെയും തുടർന്നു. വാർഡുകൾ നിറഞ്ഞപ്പോൾ ഉപയോഗിക്കാതിരുന്ന രണ്ട് വാർഡ് വൃത്തിയാക്കേണ്ടിവന്നു. ഇതിനിെട രോഗികളുെട രജിസ്ട്രേഷൻ നടത്തി. തിരക്കുകൾ ഒന്നടങ്ങിയപ്പോഴാണ് ആശുപത്രി ദുരിതാശ്വാസ ക്യാമ്പല്ല, അതിനാൽ സാധനങ്ങൾ നൽകുന്നതിൽ പരിമിതി ഉെണ്ടന്ന് അധികൃതർ അറിയിച്ചത്. വിലകൂടിയ മരുന്നുകൾക്കടക്കം പിന്നെയും സുമനസ്സുകളുടെ സഹായം തേടേണ്ടിവന്നു. ഇപ്പോൾ 120 രോഗികളാണ് ജനറൽ ആശുപത്രിയിൽ ഉള്ളത്. കുവൈത്തിൽനിന്ന് ലീവിന് നാട്ടിൽ വന്ന റീന അടക്കം 20 പ്രവർത്തകർ കരുതലി​െൻറ സാന്നിധ്യം അറിയിച്ച് ഇവർക്കൊപ്പമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story