Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം തകർത്തത്​...

പ്രളയം തകർത്തത്​ മുഹമ്മദുകുഞ്ഞി​െൻറ വീടും ജീവിതവും

text_fields
bookmark_border
ആലുവ: പ്രളയം മുഹമ്മദുകുഞ്ഞിന് നൽകിയത് ഇരട്ട പ്രഹരം. കർഷകനാണ് ആലുവ യു.സി കോളജ് കടൂപ്പാടം തൈവേലിക്കകത്ത് വീട്ടിൽ മുഹമ്മദുകുഞ്ഞ്. വീട്ടിൽ വെള്ളം കയറി വലിയ നാശമാണ്‌ അദ്ദേഹത്തിനുണ്ടായത്. ഇതോടൊപ്പം പാട്ടത്തിനെടുത്ത് നടത്തുന്ന ഏത്തവാഴ കൃഷി പൂർണമായി നശിച്ചു. വെള്ളമിറങ്ങിയിട്ടും ദുരന്തത്തി​െൻറ നടുക്കത്തിൽനിന്ന് ഹൃദ്രോഗിയായ അദ്ദേഹം മോചിതനായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് താമസം ആരംഭിെച്ചങ്കിലും നട്ടുവളർത്തിയ പൂർണ പാകമാകാത്ത ഏത്തവഴക്കുലകൾ എന്തുചെയ്യണമെന്നറിയാതെ വിതുമ്പുകയാണ് ഈ കർഷകൻ. 2003ൽ ഹൃദയാഘാതത്തെത്തുടർന്ന് ബൈപാസ് സർജറിക്ക് വിധേയനായ 65കാരന് ഒരുമാസം 2000 രൂപയുടെ മരുന്ന് വേണം. രോഗാവസ്ഥയൊന്നും കൃഷിക്ക് തടസ്സമായിരുന്നില്ല. എന്നും പുലർച്ച കൃഷിയിടത്തിൽ വാഴകളെ പരിപാലിച്ച് വിളവെടുപ്പിന് കാത്തിരിക്കുന്നതിനിടെയാണ് പ്രളയം വന്നത്. വെള്ളം ദിവസങ്ങളോളം കെട്ടിക്കിടന്നതിനാൽ ഏത്തക്കുലകൾ ഭക്ഷ്യയോഗ്യമല്ലാത്ത അവസ്ഥയിലാണ്. നഷ്ടത്തി‍​െൻറ കണക്കുകൾ ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പിനും കൃഷി ഓഫിസർക്കും അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് മുഹമ്മദുകുഞ്ഞ്.
Show Full Article
TAGS:LOCAL NEWS 
Next Story