Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീമൂലനഗരത്തെ 8000...

ശ്രീമൂലനഗരത്തെ 8000 കിണർ വൃത്തിയാക്കാൻ യുവ വ്യവസായി

text_fields
bookmark_border
കിഴക്കമ്പലം: പ്രളയദുരന്തത്തിൽനിന്ന് കരകയറുന്ന ശ്രീമൂലനഗരം പഞ്ചായത്ത് നിവാസികളുടെ കിണറുകൾ വൃത്തിയാക്കി ജെ ആൻഡ് പി ഗ്രൂപ് ഓഫ് കമ്പനി. പഞ്ചായത്തിലെ 8000 കിണറാണ് കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ ആൻഡ് പി ഗ്രൂപ് ഓഫ് കമ്പനി ഉടമ പുഞ്ച പുതുശ്ശേരി വീട്ടിൽ പീറ്റർ ജോസഫി​െൻറ നേതൃത്വത്തിൽ ഉപയോഗപ്രദമാക്കുക. പമ്പുസെറ്റ് സ്ഥാപിച്ച് ചളിവെള്ളം പമ്പുെചയ്ത് ബ്ലീച്ചിങ് പൗഡർ ഇടുന്ന ജോലിയാണ് പീറ്റര്‍ ജോസഫ് ഏറ്റെടുത്ത് നടത്തുന്നത്. നിരവധി മോേട്ടാറുകൾ, ജനറേറ്ററുകൾ, 54 മോട്ടോർ ഓപറേറ്റർമാർ, 64 സഹായികൾ, എട്ട് ഇലക്ട്രീഷൻമാർ, രണ്ട് മോട്ടർ മെക്കാനിക്, കുടിവെള്ള ടാങ്ക്, ടിപ്പറുകൾ, ട്രാവലർ, പിക്അപ് കൂടാതെ 80 സന്നദ്ധ പ്രവർത്തകരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒരുമാസമെടുത്ത് പ്രക്രിയ പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യവസായികളായ ജയിംസ് ജോസഫും പീറ്റർ ജോസഫും. പ്രളയസമയത്ത് ഇവരുടെ ആറ് ടോറസ് ശ്രീമൂലം പ്രദേശത്ത് നിരവധി പേരുടെ ജീവൻ രക്ഷിച്ചിരുന്നു. 70 ലക്ഷം ചെലവുള്ള ഉദ്യമമാണിതെന്ന് പീറ്റർ പറഞ്ഞു. നിരവധി പ്രദേശങ്ങളിൽനിന്നും പലരും വിളിച്ചങ്കിലും നേരേത്ത നാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ ടോറസ് ടിപ്പറുകൾ എത്തിപ്പെട്ട സ്ഥലം െതരെഞ്ഞടുക്കുകയായിരുന്നു. ഇതിനകം 3000 ത്തിൽപരം കിണറുകൾ വറ്റിച്ചുനൽകിയതായും പീറ്റർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story