Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയകാലം താണ്ടി...

പ്രളയകാലം താണ്ടി ഇടമലയാർ യു.പി സ്കൂൾ

text_fields
bookmark_border
കോതമംഗലം: താലൂക്കിലെ സ്കൂളുകൾ അധികവും ക്യാമ്പുകളായിരുന്നു എന്നാൽ, മലവെള്ളത്തിൽ നാശം നേരിട്ടത് ഇടമലയാർ യു.പി സ്കൂളിന് മാത്രമാണ്. ബുധനാഴ്ച പ്രവൃത്തി ദിനം പുനരാരംഭിക്കുമ്പോൾ സ്കൂളും പ്രവർത്തന സജ്ജമായിരിക്കുകയാണ്. സ്കൂളിലെ അധ്യാപകരും രക്ഷാകർത്താക്കളും പൊതു പ്രവർത്തകരും ചേർന്ന് സ്കൂൾ വൃത്തിയാക്കി പഠന സൗകര്യം ഒരുക്കുകയായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള അമ്പതിലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ ഇടമലയാർ ഡാം തുറന്നതിനെ തുടർന്ന് വെള്ളം കയറുകയായിരുന്നു. കമ്പ്യൂട്ടറുകളും,പുസ്തകങ്ങളും, ഓഫിസ് ഫയലുകളും വെള്ളം കയറി നശിച്ചു. വെള്ളമിറങ്ങിയെങ്കിലും സ്കൂൾ രേഖകൾ ഉണക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അധ്യാപകരും രക്ഷാകർത്താക്കളും ചൊവ്വാഴ്ച സ്കൂളിലെത്തി സ്കൂളും പരിസരവും വൃത്തിയാക്കുകയും നനഞ്ഞ പുസ്തകങ്ങളും മറ്റും മുറ്റത്ത് നിരത്തി ഉണക്കിയെടുക്കുകയുമായിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് സുലോചന പറഞ്ഞു. നെല്ലിക്കുഴിയിൽ സ്കൂട്ടർ മോഷണം പതിവാകുന്നു കോതമംഗലം: നെല്ലിക്കുഴിയിലും പരിസര പ്രദേശങ്ങളിലും സ്കൂട്ടർ മോഷണം പതിവാകുന്നു. ഒരാഴ്ചക്കിടെ രണ്ട് സ്കൂട്ടറുകളാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളി,ഞായർ ദിവസങ്ങളിലാണ് മോഷണം നടന്നത്. ഗോൾഡൻ ഫർണിച്ചർ ഉടമ അഷറഫി​െൻറ വീടി​െൻറ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ ഞായറാഴ്ച രാത്രി 9.30 ഓടെ മോഷണം പോയി. പിറ്റേന്ന് രാവിലെ പെട്രോൾ തീർന്ന് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കമ്പനിപ്പടി നിന്നും കണ്ടെത്തി. സൈൻ വൺ ഫ്ലക്സ് പ്രിൻറിങ് സ്ഥാപനത്തിൽ നിന്നാണ് ഹീറോ മാസ്ട്രോ സ്കൂട്ടർ വെള്ളിയാഴ്ച മോഷ്ടിച്ചത്. സ്കൂട്ടർ പിറ്റേന്ന് പാനിപ്ര കാവിന് സമീപത്തുനിന്നും ഇടിച്ച് തകർന്ന നിലയിൽ കണ്ടെത്തി. വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് സമീപത്തെ വീട്ടിൽനിന്നും സൈക്കിൾ എടുത്ത് മോഷ്ടാവ് കടന്നുകളഞ്ഞത്. പച്ച ബനിയനും ത്രീ ഫോർത്തും ധരിച്ച മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവി​െൻറ ചിത്രം അഷറഫി​െൻറ ഫർണിച്ചർ കടയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. നെല്ലിക്കുഴി കവലയിൽനിന്നും നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്നും, ഓട്ടോറിക്ഷയിൽനിന്നും മാസങ്ങൾക്ക് മുമ്പ് പണം അപഹരിക്കപ്പെട്ടിരുന്നു. ഈ കേസുകളിൽ ഒന്നിലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story