Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിനിടയിലും...

പ്രളയത്തിനിടയിലും മലയാളികള്‍ മതേതരപൈതൃകം നിലനിര്‍ത്തി -രാഹുല്‍ ഗാന്ധി

text_fields
bookmark_border
അങ്കമാലി: പ്രളയം ദുരിതംവിതച്ചപ്പോഴും ഒറ്റക്കെട്ടായി പ്രതികരിച്ച കേരളത്തി​െൻറ മതേതരസംസ്കാരം അഭിമാനാര്‍ഹമെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അങ്കമാലി സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും വേര്‍തിരിക്കേണ്ട സന്ദര്‍ഭം ഏതാണെന്ന് മലയാളികളെ കണ്ടുപഠിക്കാന്‍ പ്രളയം ഇടയാക്കിയിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും സഹായമുണ്ടാകും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് സന്ദര്‍ശനം വൈകിച്ചതെന്നും രാഹുല്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസനിക്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എം.പി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റോജി എം. ജോണ്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ പി.ജെ. ജോയി, എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കാലവര്‍ഷം കനത്തതിനാല്‍ ക്യാമ്പില്‍ കഴിയുന്ന പല കുടുംബങ്ങള്‍ക്കും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. അങ്കമാലി സ​െൻറ് ജോസഫ്സ് ഹൈസ്കൂള്‍, ഹോളി ഫാമിലി ഗേള്‍സ് ഹൈസ്കൂള്‍ തുടങ്ങിയ ക്യാമ്പുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച മുതല്‍ സ്കൂള്‍ തുറക്കേണ്ടതിനാലാണ് അങ്കമാലി സ​െൻറ് മേരീസ് യാക്കോബായ പള്ളിയിലേക്ക് ക്യാമ്പ് മാറ്റിയത്. ചൊവ്വാഴ്ച വൈകീട്ട് 6.15ഓടെ ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധി അരമണിക്കൂറോളം ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story