Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ-ചങ്ങനാശ്ശേരി...

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ പമ്പിങ്​ തുടങ്ങി

text_fields
bookmark_border
ആലപ്പുഴ: ഉയർന്ന ശേഷിയുള്ള കിർലോസ്‌കർ പമ്പുകൾ ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ജലനിരപ്പ് താഴ്ത്തുന്നതിനുള്ള പമ്പിങ് ഇറിഗേഷൻ വകുപ്പി​െൻറ നേതൃത്വത്തിൽ ആരംഭിച്ചു. ഇതിലൊരു പമ്പ് ചൊവ്വാഴ്ച പുലർച്ച മുതൽതന്നെ പ്രവർത്തിച്ചുതുടങ്ങി. നെടുമുടി ഭാഗത്തിന് കിഴക്കുവശം നാട്ടായത്താണ് പമ്പിങ്. മണിക്കൂറിൽ 10.20 ലക്ഷം ലിറ്റർ വെള്ളംവരെ ഇപ്പോൾ പമ്പ് ചെയ്യുന്നുണ്ട്. മറ്റു രണ്ട് പമ്പുകൾ രാത്രിയോടെ പ്രവർത്തനം തുടങ്ങി. മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനു കിഴക്കുവശത്തുള്ള മൂലപൊങ്ങാംപുറ പാടശേഖരത്തിനുസമീപമാണ് പമ്പുകൾ. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പുരോഗതി വിലയിരുത്തി. എത്രയുംവേഗം എ.സി റോഡിലെ ജലനിരപ്പ് കുറക്കാനും റോഡ് ഗതാഗതയോഗ്യമാക്കാനുമുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറിഗേഷൻ എക്‌സി. എൻജിനീയർ ഹരൻബാബുവി​െൻറ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. കിർലോസ്‌കർ കമ്പനിയുടെ വിദഗ്ധരും സ്ഥലത്തുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story