Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൽവിനും എഡ്വിനും...

ആൽവിനും എഡ്വിനും സന്തോഷത്തിലാണ്​ ബ്രൂണോയും ബ്രൂണിയും സുരക്ഷിതർ

text_fields
bookmark_border
ആലപ്പുഴ: വെള്ളപ്പൊക്കത്തിൽനിന്ന് തങ്ങളുടെ ഒാമനകളായ ബ്രൂണോയെയും ബ്രൂണിയെയും രക്ഷിക്കാൻ കഴിഞ്ഞതി​െൻറ സന്തോഷത്തിലാണ് കാവാലത്തെ വിദ്യാർഥി സഹോദരങ്ങളായ ആൽവിനും എഡ്വിനും. കാവാലത്ത് അക്ഷയ സ​െൻറർ നടത്തുന്ന പ്രിൻസ് വർഗീസി​െൻറ മക്കളായ ഇവർ വീട്ടിൽ വെള്ളം കയറാൻ തുടങ്ങിയപ്പോൾ പ്രാർഥിച്ചത് നായ്കുട്ടികൾക്ക് ഒന്നും വരുത്തരുതേ എന്ന് മാത്രം. ജീവരക്ഷാർഥം എല്ലാവരും ചങ്ങനാശ്ശേരിയിലേക്ക് പോകുേമ്പാൾ അവറ്റകളെയും കൂടെ കൂട്ടി. വീട്ടിൽ തിരിച്ചെത്തിയ ചേട്ടനും അനിയനും മുഴുവൻ സമയവും നായ്കുട്ടികളോടൊപ്പമാണ്. കാവാലം ടെക്നിക്കൽ സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ് ആൽവിൻ. എഡ്വിൻ നാലിലും. അമ്മ ജീനമോളും മക്കളോടൊപ്പം പോയപ്പോൾ പിതാവ് പ്രിൻസ് രക്ഷാപ്രവർത്തനങ്ങളുമായി നാട്ടിൽ തന്നെയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story