Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടുകൾ...

വീടുകൾ ശുചീകരിക്കുന്നതിന്​ എക്സൈസ് വകുപ്പും

text_fields
bookmark_border
ആലപ്പുഴ: എക്സൈസ് ആലപ്പുഴ ഡെപ്യൂട്ടി കമീഷണർ എ.എൻ. ഷായുടെ നേതൃത്വത്തിൽ 100 അംഗ പ്രത്യേക കർമസേന പ്രളയം വിതച്ച പ്രദേശത്തെ വീടുകൾ ശുചിയാക്കാൻ ഇറങ്ങി. ആലപ്പുഴ ചുങ്കം, പോഞ്ഞിക്കര, തിരുമല പ്രദേശങ്ങളിലെ 100 വീട് വാസയോഗ്യമാക്കി. രാവിലെ ഒമ്പതിന് തുടങ്ങിയ ശുചീകരണം രാത്രി വൈകിയും തുടർന്നു. പല വീട്ടിലും വെള്ളം കയറി ചളി നിറഞ്ഞിരുന്നു. ഗൃഹോപകരണങ്ങൾ പലതും ഉപയോഗിക്കാൻ കഴിയാത്തവിധം കേടുപാടുകൾ പറ്റി. ഇഴജന്തുക്കളുടെ ശല്യവും ഉണ്ടായി. ആലപ്പുഴ നഗരസഭയിൽനിന്ന് നൽകിയ പ്രത്യേക കൈയുറയും മാസ്കും മുട്ടറ്റം വരുന്ന ബൂട്ടും ഉപയോഗിച്ചായിരുന്നു ശുചീകരണം. സർവസഹായവുമായി ആലപ്പുഴ നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സാമൂഹികപ്രവർത്തകരും ഒപ്പം ചേർന്നു. തിരുമല വാർഡ് കൗൺസിലർ ജയപ്രസാദ്, മുല്ലക്കൽ എൽ.സി സെക്രട്ടറി ഗോപാലകൃഷ്ണൻ, എം.എ. അൽത്താഫ് എന്നിവരും പങ്കാളികളായി. 10 സംഘമായി തിരിഞ്ഞായിരുന്നു ശുചീകരണം. അസി. എക്സൈസ് കമീഷണർ എ.കെ. അനിൽകുമാർ, എക്സൈസ് സി.െഎ വി. റോബർട്ട്, കാർത്തികേയൻ, എക്സൈസ് ഇൻസ്പെക്ടർ അനീഷ്, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സെക്രട്ടറി ജി. മധു, സംസ്ഥാന സെക്രട്ടറി പി.ഡി. കലേഷ് എന്നിവരും പങ്കെടുത്തു. ദുരന്ത സഹായവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിൽ എക്സൈസ് ജില്ല ആസ്ഥാനത്ത് സഹായ കൗണ്ടർ പ്രവർത്തിക്കുന്നു. നിത അംബാനി സന്ദർശിക്കും ആലപ്പുഴ: പ്രളയക്കെടുതി നേരിട്ട് കണ്ടറിയാൻ റിലയൻസ് എക്സിക്യൂട്ടിവ് ഡയറക്ടറും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സനുമായ നിത എം. അംബാനി ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വ്യാഴാഴ്ച പള്ളിപ്പാട് വില്ലേജിലെ പ്രളയപ്രദേശത്ത് എത്തുന്ന നിത അംബാനി പ്രളയബാധിതരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12.45ന് പള്ളിപ്പാട് എൻ.ടി.പി.സി പമ്പ് ഹൗസിലാകും എത്തുക.
Show Full Article
TAGS:LOCAL NEWS 
Next Story