Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവരച്ച്​ പണം കണ്ടെത്താൻ ...

വരച്ച്​ പണം കണ്ടെത്താൻ 250 ചിത്രകാരന്മാർ

text_fields
bookmark_border
കൊച്ചി: പ്ര‍ളയബാധിതരെ സഹായിക്കാൻ ചായക്കൂട്ടുമായി കലാകാരന്മാരും. തത്സമയ ചിത്രരചനയും വിപണനവുമായി 'കലാകാർ കേരള'വും കേരള ലളിതകല അക്കാദമിയും സംയുക്തമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നത്. ദർബാർ ഹാൾ കലാകേന്ദ്രത്തിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന 'കാലവർഷം 2018 കലാവർഷം' ക്യാമ്പിൽ 250ഓളം ചിത്രകാരന്മാർ ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചുനൽകും. 1000 മുതൽ 1500 രൂപ വരെയാണ് വില ഈടാക്കുക. ഈ തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ആയിരത്തോളം ചിത്രങ്ങളാണ് വിൽക്കാൻ ഉദ്ദേശിക്കുന്നതെന്ന് കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുക്കും. ഇതി​െൻറ തുടർച്ചയായി തിരുവനന്തപുരത്ത് സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലും ക്യാമ്പ് സംഘടിപ്പിക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലും ഇത്തരത്തിൽ ചിത്രവിൽപന സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പ് 30ന് സമാപിക്കും. ജോസഫ് എം. വർഗീസ്, ബിന്ദി രാജഗോപാൽ, സോംജി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story