Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിനിടെ പ്രഹരം;...

പ്രളയത്തിനിടെ പ്രഹരം; പെട്രോൾ, ഡീസൽ വില വർധിക്കുന്നു

text_fields
bookmark_border
കൊച്ചി: പ്രളയത്തിൽ ജനങ്ങൾ വലയുന്നതിനിടെ ഇന്ധനവിലയിൽ വർധനയുമായി പ്രഹരം. കഴിഞ്ഞ രണ്ടുമാസത്തെ വില താരതമ്യം ചെയ്യുമ്പോൾ പെട്രോളിനും ഡീസലിനും രണ്ട് രൂപയിലധികം വർധനയുണ്ടായിട്ടുണ്ട്. ആഗസ്റ്റ് തുടങ്ങിയശേഷം ഡീസലിന് 1.51 രൂപയും പെട്രോളിന് 1.46 രൂപയും വർധിച്ചു. കൊച്ചിയിൽ തിങ്കളാഴ്ച ഡീസലിന് 72.93 രൂപയും പെട്രോളിന് 79.63 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് തിങ്കളാഴ്ച 74.19 രൂപയും പെട്രോളിന് 80.98 രൂപയുമാണ്. കോഴിക്കോട് തിങ്കളാഴ്ചത്തെ വില അനുസരിച്ച് ഡീസലിന് 73.19 രൂപയും പെട്രോളിന് 79.89 രൂപയുമാണ്. ജൂലൈ 31ന് കൊച്ചിയിൽ പെട്രോളിന് 78.24 രൂപയും ഡീസലിന് 71.48 രൂപയുമായിരുന്നു വില. പ്രളയം ശക്തമായി അനുഭവപ്പെട്ട ദിവസങ്ങളിലും പെട്രോൾ, ഡീസൽ വിലക്കയറ്റമുണ്ടായി. വലിയ നാശനഷ്ടങ്ങൾക്കിടെ ജനങ്ങൾ ക്യാമ്പുകളിലേക്ക് കൂട്ട പലായനം നടത്തുകയും വിവിധ കേന്ദ്രങ്ങളിൽ ഒറ്റപ്പെടുകയും ചെയ്ത ഇൗ മാസം 16 മുതൽ 24 വരെ തീയതികളിൽ ഡീസൽ വിലയിൽ 73 പൈസയുടെ വർധനയാണുണ്ടായത്. ഒരാഴ്ചയിലധികം കാര്യമായ വ്യത്യാസമില്ലാതെ തുടർന്ന ഡീസൽവില പ്രളയം ശക്തമായ രണ്ടാം ദിനത്തിൽ 29 പൈസ വർധിച്ചു. പെട്രോൾ വിലയിലും സമാന മാറ്റമുണ്ടായിട്ടുണ്ട്. 62 പൈസയാണ് ഇത്തരത്തിൽ ഈ കാലയളവിൽ വർധിച്ചത്. പ്രളയക്കെടുതിയിൽ വലയുമ്പോൾ അടിക്കടിയുണ്ടാകുന്ന വിലവർധന ജനത്തിന് വലിയ തിരിച്ചടിയാകുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story