Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​കൂളുകളും...

സ്​കൂളുകളും ക്ഷേത്രങ്ങളും ശുചീകരിച്ച്​ വെൽഫെയർ പാർട്ടി

text_fields
bookmark_border
അമ്പലപ്പുഴ: വെള്ളപ്പൊക്കംമൂലം ചളി നിറഞ്ഞ കൊപ്പാറക്കടവ് കട്ടക്കുഴി എസ്‌.എൻ.എൽ.പി സ്കൂൾ, ശ്രീഭുവനേശ്വരി ദേവീക്ഷേത്രം എന്നിവിടങ്ങൾ വെൽഫെയർ പാർട്ടി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ശുചീകരിച്ചു. സ്കൂൾ അധികാരികളുടെയും കട്ടക്കുഴി എസ്.എൻ.ഡി.പി ശാഖ ഭാരവാഹികളുടെയും സഹകരണത്തോടെയാണ് ശുചീകരിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന സൗഹാർദ സംഗമത്തിൽ വെൽഫെയർ പാർട്ടി അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് തുണ്ടിൽ ബഷീർ ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് രമ, ഐ.ആർ.ഡബ്ല്യു ഗ്രൂപ്പ് ലീഡർ ശാക്കിർ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വെൽെഫയർ പാർട്ടി പ്രസിഡൻറ് ഗംഗാധരൻ, കട്ടക്കുഴി എസ്.എൻ.ഡി.പി ശാഖ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവുമായി എം.എസ്.എസ് ആലപ്പുഴ: മുസ്ലിം സർവിസ് സൊസൈറ്റി അമ്പലപ്പുഴ മേഖല കമ്മിറ്റിയും ജില്ല യൂത്ത്വിങ് കമ്മിറ്റിയും സംയുക്തമായി അമ്പലപ്പുഴ, തകഴി, പല്ലന പ്രദേശങ്ങളിൽ രാവിലെയും വൈകീട്ടുമായി ക്യാമ്പുകൾ നടത്തി. മുഴുവൻ രോഗികൾക്കും സൗജന്യ മരുന്ന് വിതരണം ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാരായ വേണുഗോപാൽ, റാഫത്ത്, ആര്യ, ആതിര എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ ബിലാൽ, ഫിറോസ്, നൗഫിൻ, അഷ്കർ, അൽത്താഫ്, ഷിജാസ്, യാസീൻ, വാഹിദ്, അഫ്സൽ, ഫസിൽ, അസർ, അനസ് എന്നിവർ പെങ്കടുത്തു. മരുന്നുകൾ വേണ്ടവർ 8111817786, 7736188818 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എം.എസ്.എസ് യൂത്ത്വിങ് സംസ്ഥാന പ്രസിഡൻറ് നവാസ് കോയ പല്ലന, ജില്ല സെക്രട്ടറി യാസർ മാവുങ്കൽ എന്നിവർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാതഭക്ഷണം നൽകി ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ യൂത്ത് മൂവ്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ ആലപ്പുഴ സ​െൻറ് ജോസഫ് സ്കൂളിലെ ആയിരത്തോളം ക്യാമ്പ് അംഗങ്ങൾക്ക് ചതയദിനത്തോടനുബന്ധിച്ച് പ്രഭാതഭക്ഷണം നൽകി. രാവിലെ എട്ടിന് ക്യാമ്പ് ഒാഫിസറായ തഹസിൽദാർ ബി. കവിത, ഡെപ്യൂട്ടി തഹസിൽദാർ സിന്ധു, വില്ലേജ് ഒാഫിസർ സിമി, റവന്യൂ ഇൻസ്പെക്ടർ ജയ എന്നിവരുടെ സാന്നിധ്യത്തിൽ സ​െൻറ് ജോസഫ് സ്കൂൾ അധ്യാപിക സിസ്റ്റർ ജൂലിയറ്റ് ആദ്യവിതരണം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ യൂത്ത് മൂവ്മ​െൻറ് പ്രസിഡൻറ് പി.വി. വേണുഗോപാൽ, സെക്രട്ടറി വി. രഞ്ജിത്, ജോയൻറ് സെക്രട്ടറി ആർ. സുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story