Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുരുജയന്തി ആഘോഷങ്ങൾ...

ഗുരുജയന്തി ആഘോഷങ്ങൾ പ്രാർഥനയിൽ ഒതുക്കി

text_fields
bookmark_border
ചേർത്തല: പ്രളയദുരിതത്തെ തുടർന്ന് ശ്രീനാരായണ ഗുരുദേവ​െൻറ 164ാമത് ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി പ്രാർഥന മാത്രമാണ് ചേർത്തല, കണിച്ചുകുളങ്ങര യൂനിയനുകളിൽ നടന്നത്. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ആർഭാടങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയനിൽ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മംഗല്യനിധി വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു. ചേർത്തല യൂനിയൻ ഹാളിൽ നടന്ന ചടങ്ങ് യൂനിയൻ കൺവീനർ കെ.കെ. മഹേശൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി.ടി. മന്മഥൻ അധ്യക്ഷത വഹിച്ചു. മംഗല്യനിധി വിതരണവും പ്രതിഭകളെ ആദരിക്കലും സ്കോളർഷിപ് വിതരണവും നടത്തി. വി. ശശികുമാർ, പി. ജയകുമാർ, രേണുക മനോഹരൻ, തുളസിബായി വിശ്വനാഥൻ, ജയൻ ശാന്തി, മണിലാൽ, അനിൽ ഇന്ദീവരം എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയനിൽ കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ആഴ്ചകളായി ഏർപ്പെട്ടിരിക്കുകയാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​െൻറ നിയന്ത്രണത്തിൽ നടത്തുന്ന ജില്ലയിലെ ഏറ്റവും വലിയ ക്യാമ്പ് കണിച്ചുകുളങ്ങരയിലാണ് പ്രവർത്തിക്കുന്നത്. ഇതി​െൻറ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 16 മുതൽ നേതൃത്വം നൽകുന്നത് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയനിലെ പ്രവർത്തകരാണ്. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും ദുരിതബാധിതരെ തിരിച്ച് ജീവിതത്തിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രാർഥനകളാണ് ജയന്തി ദിനത്തി​െൻറ ഭാഗമായി കണിച്ചുകുളങ്ങരയിൽ നടന്നത്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, കണിച്ചുകുളങ്ങര യൂനിയൻ പ്രസിഡൻറ് വി.എം. പുരുഷോത്തമൻ, വൈസ് പ്രസിഡൻറ് പി.കെ. ധനേശൻ പൊഴിക്കൽ, സെക്രട്ടറി കെ.കെ. മഹേശൻ, യോഗം അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.എൻ. ബാബു, യോഗം ഡയറക്ടർ കെ.കെ. പുരുഷോത്തമൻ, തങ്കമണി ഗൗതമൻ എന്നിവർ പങ്കെടുത്തു. കണിച്ചുകുളങ്ങര ഗുരുപൂജ ഹാളിൽ നടന്ന ചടങ്ങിന് ബേബി പാപ്പാളി മുഖ്യകാർമികത്വം വഹിച്ചു. സ്കൂൾ വൃത്തിയാക്കാൻ അധ്യാപകരും അരൂർ: സ്കൂൾ ശുചീകരിക്കാൻ അധ്യാപക സംഘവും. തുറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ 50 അംഗ അധ്യാപക സംഘം പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളാണ് ശുചീകരിച്ചത്. പമ്പയാർ കവിഞ്ഞൊഴുകിയതുമൂലം സ്കൂളി​െൻറ ഒന്നാംനില പൂർണമായും മുങ്ങിയിരുന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിച്ചില്ല. ക്ലാസ് മുറികളിലും ഫർണിച്ചറുകളിലുമെല്ലാം ചളി അടിഞ്ഞിരുന്നു. ഇവയെല്ലാം ശുചിയാക്കിയാണ് സംഘം മടങ്ങിയത്. മൂന്ന് ക്യാമ്പുകൾ പിരിച്ചുവിട്ടു ചേർത്തല: ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണം തിങ്കളാഴ്ച പിരിച്ചുവിട്ടു. തുറവൂർ, തൈക്കാട്ടുശ്ശേരി, മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിൽ ഓരോ ക്യാമ്പ് വീതമാണ് പിരിച്ചുവിട്ടത്. താലൂക്കിൽ ആകെ 25 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 4859 കുടുംബങ്ങളിൽനിന്നായി 18,216 പേർ ക്യാമ്പിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story