Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയപ്രകാശിന്​ ഇനി...

ജയപ്രകാശിന്​ ഇനി വീട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹമില്ല

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫി വാർഡിെല തോട്ടുങ്കൽ ജയപ്രകാശ് വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. ഭാര്യ സിന്ധുവി​െൻറ കരുവാറ്റയിലെ വീട്ടിലാണ് കഴിഞ്ഞ 11 ദിവസമായി ഇൗ മത്സ്യത്തൊഴിലാളി. വെള്ളം പൊങ്ങിത്തുടങ്ങിയപ്പോൾ കൈയിലുള്ളെതല്ലാമെടുത്ത് സ്ഥലം വിടുകയായിരുന്നു. ധിറുതിയിൽ വീടുവിട്ട് ഇറങ്ങേവ മെഡിക്കൽ എൻട്രൻസിന് പഠിക്കുന്ന മകൾ ഹരിതയുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ എടുക്കാൻ കഴിഞ്ഞില്ല. പിറ്റേന്ന് അത് എടുക്കാൻ ചെന്നപ്പോൾ ഭാഗ്യം ഒന്നുകൊണ്ടുമാത്രം അത് നഷ്ടമായിരുന്നില്ല. തിരികെ മടങ്ങിചെല്ലുംമുമ്പ് വെള്ളം കയറി. കട്ടിലും പാചകവാതക സിലിണ്ടറുമടക്കം വീട്ടിനുള്ളിലുള്ളതെല്ലാം വെള്ളത്തിൽ ഒഴുകിപ്പോയതായി അയൽവാസികളിൽനിന്ന് അറിഞ്ഞു. വീട്ടിലേക്ക് തിരികെ വരണമെന്നും വീട് ശരിയാകുന്നതുവരെ തങ്ങളുടെ വീടുകളിൽ തങ്ങാമെന്നും അയൽവാസികൾ നിർബന്ധിക്കുന്നുണ്ടെങ്കിലും ജയപ്രകാശിന് ഒന്നിനും മനസ്സുവരുന്നില്ല. ''ചെന്നിട്ട് ഞാനെന്ത് ചെയ്യാനാണ്. എല്ലാം ഒന്നിൽനിന്ന് തുടങ്ങണം. അതിന് പണമോ മറ്റ് സൗകര്യങ്ങളോ എനിക്കില്ല.'' -ദുഃഖത്തോടെ ജയപ്രകാശ് പറഞ്ഞുനിർത്തി.
Show Full Article
TAGS:LOCAL NEWS 
Next Story