Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളപ്പൊക്ക​െത്ത...

വെള്ളപ്പൊക്ക​െത്ത തോൽപ്പിച്ച്​ പില്ലറിൽ തീർത്ത പൂത്തുരുത്തിയിൽ പ്രസന്ന​െൻറ വീട്

text_fields
bookmark_border
ആലപ്പുഴ: അടിക്കടി വെള്ളപ്പൊക്ക ദുരന്തമുണ്ടാകുന്ന കുട്ടനാടിന് പ്രായോഗിക ഗൃഹനിർമാണ രീതിയാക്കാവുന്ന ഒന്നാണ് കുട്ടമംഗലം വലിയതുരുത്തിലെ പ്രസന്നൻ എന്ന ചെത്തുതൊഴിലാളി നടപ്പാക്കിയത്. പഴയ വീട് മാറ്റി പുതിയത് നിർമിക്കാൻ തീരുമാനിക്കുേമ്പാൾ പ്രസന്നന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചെലവ് അൽപം ഏറിയാലും കോൺക്രീറ്റ് പില്ലറിലായിരിക്കണം വീട് നിൽക്കേണ്ടത്. മൂന്ന് കൊല്ലത്തോളമായി വീടുപണി തുടങ്ങിയിട്ട്. ഗൃഹപ്രവേശചടങ്ങ് നടത്താനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി കുട്ടമംഗലം പ്രദേശം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് 18ന് മടവീണ് വെള്ളം പരിസരത്തെ വീടുകളിലെല്ലാം കയറിയെങ്കിലും പൂത്തുരുത്തിയിൽ പ്രസന്ന​െൻറ വീട്ടിൽ മാത്രം നാല് സ്റ്റെപ്പിന് താഴെവരെ വന്ന് നിൽക്കുകയായിരുന്നു. വെള്ളം കയറില്ല എന്ന് ഉറപ്പുണ്ടെങ്കിൽതന്നെയും ഒാമനപ്പുഴയിലെ മകളുടെ വീട്ടിലാണ് പ്രസന്നനും ഭാര്യ ഷീലയും. കുട്ടനാട് നിവാസികളോട് പ്രസന്നന് പറയാൻ ഒന്നുമാത്രേമയുള്ളൂ. 'എന്തുവിലകൊടുത്തും പില്ലറിൽ വീടുകൾ തീർത്താലേ ഇവിടെ സുരക്ഷിതമായി കഴിയാൻ സാധിക്കൂ'.
Show Full Article
TAGS:LOCAL NEWS 
Next Story