Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിലെ മഹാ...

കുട്ടനാട്ടിലെ മഹാ ശുചീകരണം ഇന്നും നാളെയും; ഒരുക്കം പൂർത്തിയായി

text_fields
bookmark_border
ആലപ്പുഴ: പ്രളയം ബാക്കിയാക്കിയ കുട്ടനാട്ടിലെ വീടുകൾ ശുചിയാക്കാനുള്ള മഹാ ശുചീകരണ പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. 60,000 പേരാണ് ഇതിനായി അണിനിരക്കുക. കുട്ടനാട്ടിലെ താമസക്കാരായ 50,000 പേരും 10,000 വളൻറിയർമാരും അടങ്ങുന്ന സംഘമാണ് കുട്ടനാടിനെ ശുചിയാക്കാനിറങ്ങുന്നത്. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലാണ് രണ്ടുദിവസത്തെ ശുചീകരണം. റോഡുമാർഗവും ബോട്ടുമാർഗവുമാണ് ശുചിയാക്കാനുള്ള ആളുകളെ കുട്ടനാടി​െൻറ വിവിധ പ്രദേശങ്ങളിൽ എത്തിക്കുക. കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലേക്കുള്ള ആളുകളെ ബോട്ടുമാർഗം എത്തിക്കും. ഇവിടേക്കുള്ള ബോട്ടുകൾ പുന്നമട ഫിനിഷിങ് പോയൻറിൽനിന്ന് പുറപ്പെടും. നീലംപേരൂർ, രാമങ്കരി, മുട്ടാർ, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, വെളിയനാട്, തലവടി, വീയപുരം, എടത്വ പഞ്ചായത്തുകളിലേക്കുള്ളവരെ ബസ്, ടോറസ് ലോറികൾ എന്നിവയിൽ അതത് സ്ഥലങ്ങളിലെത്തിക്കും. ഉൾഭാഗങ്ങളിൽ ആവശ്യമെങ്കിൽ ബോട്ടുകളും ഏർപ്പെടുത്തും. രാവിലെ ഏഴിനാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക. 22 ടോറസ് ലോറികൾ, 38 ബസുകൾ, 500 ഹൗസ് ബോട്ടുകൾ, 50 മോട്ടോർ ബോട്ടുകൾ, 20 ശിക്കാര വള്ളങ്ങൾ, 20 കെട്ടുവള്ളങ്ങൾ, 10 സ്പീഡ് ബോട്ടുകൾ, നാല് ജങ്കാറുകൾ എന്നിവയാണ് മഹാ ശുചീകരണത്തിനായി ജില്ല ഭരണകൂടത്തിന് കീഴിൽ തയാറാക്കിയിരിക്കുന്നത്. ശുചീകരണത്തിനുള്ള ലോഷനുകൾ, ൈകയുറകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ അതത് പഞ്ചായത്തുകളിൽ എത്തിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനും വീട് വൃത്തിയാക്കാനും മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരും ആലപ്പുഴ: പ്രളയക്കെടുതിയിലകപ്പെട്ട കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽപെട്ടവർക്ക് രക്ഷയായത് ആറാട്ടുപുഴയിലെ ആറ്, ഏഴ്, എട്ട്,13 വാർഡുകളിലെ മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുമായെത്തിയാണ് ഇവർ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ആയിരക്കണക്കിന് ആളുകളുടെ ജീവനുകളാണ് അന്ന് അവർ രക്ഷിച്ചത്. പ്രളയം കഴിഞ്ഞ് ജലം ഇറങ്ങിത്തുടങ്ങിയതോടെ അപ്പർകുട്ടനാടി​െൻറ വിവിധ പ്രദേശങ്ങളിലെ വീടുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയ വനിതകളിൽ ഭൂരിഭാഗവും ഇതേ മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർ തന്നെയാണ്. പ്രളയക്കെടുതിയിലകപ്പെട്ടവരെ കുടുംബസമേതം സഹായിക്കാനായതി​െൻറ ചാരിതാർഥ്യത്തിലാണ് ഇവർ. തിരുവോണനാളിൽപോലും ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇവർ വീടുകൾ ശുചിയാക്കാൻ ഇറങ്ങിയത്. പള്ളിപ്പാട് പഞ്ചായത്തിലെ അനേകം വീടുകളാണ് ഇവർ വൃത്തിയാക്കിയത്. രജിത, സരള, രാധ, രോഹിണി, സുപ്രിയ, ബിന്ദു, ഷൈജ, സബീന, ലൈസ, ഗീത, ഷൈനി , അമ്പിളി, സാലി , ഹിമ, സരള, ഹസീന, സോളി, മാലിനി, അമ്മിണി തുടങ്ങിയവരാണ് വീടുകൾ വൃത്തിയാക്കാൻ എത്തിയത്. ഇവരുടെ ഭർത്താക്കന്മാർ പ്രളയക്കെടുതിയിൽ അകപ്പെട്ട നിരവധി ആളുകളെയാണ് രക്ഷിച്ചത്. തങ്ങളുടെ സഹജീവികൾ ദുരിതമനുഭവിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ തങ്ങൾക്കാവില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇവരിൽ പലരും തങ്ങളുടെ വീടുകളിൽ പലർക്കും അഭയം നൽകിയിട്ടുമുണ്ട്. മതിയായ ആരോഗ്യ ബോധവത്കരണവും ബൂട്ടുകളും മറ്റ് ആവശ്യമായ സാമഗ്രികളും അടക്കം നൽകിയാണ് കുടുംബശ്രീ ആലപ്പുഴ ജില്ല മിഷൻ ഇവരെ രംഗത്തിറക്കിയത്. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം.
Show Full Article
TAGS:LOCAL NEWS 
Next Story