Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രിയിൽ...

ആശുപത്രിയിൽ കഴിയുന്നവർക്ക്​ ദുരിതാശ്വാസ സഹായം ലഭിക്കുന്നില്ല

text_fields
bookmark_border
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സഹായം ഒഴുകുേമ്പാഴും പ്രളയബാധിതരായി എല്ലാം നഷ്ടപ്പെട്ട് ആശുപത്രിയിൽ കഴിയുന്നവർക്ക് സഹായം ലഭിക്കുന്നില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയ രോഗികൾക്കാണ് ഇൗ സ്ഥിതി. ആശുപത്രിവാസത്തിനുവേണ്ട അത്യാവശ്യം സാധനങ്ങൾപോലും കൈയിലില്ലാത്തവരാണ് ഇവരിൽ പലരും. തളർവാത രോഗികളും ശസ്ത്രക്രിയക്ക് വിധേയരായി പരസഹായമില്ലാതെ പ്രാഥമിക കൃത്യംപോലും നിർവഹിക്കാൻ സാധിക്കാത്തവരും ഇവരിലുണ്ട്. മാസങ്ങളോളം ഒരേ നിലയിൽത്തന്നെ കിടന്ന രോഗികളെ വെള്ളപ്പൊക്കംമൂലം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ''ഇവിടെയുള്ള കുട്ടികളാണ് ഞങ്ങൾക്ക് വസ്ത്രങ്ങൾ തരുന്നത്. ആ വസ്ത്രങ്ങൾതന്നെ എല്ലാവർക്കും ലഭിക്കുന്നില്ല. ഭർത്താവ് തളർവാത രോഗിയാണ്. കിടപ്പിൽത്തന്നെയാണ് മല-മൂത്ര വിസർജനം നടത്തുന്നത്. അതുകൊണ്ട് ഉടുത്തുമാറാൻ മതിയായ തുണി ലഭിക്കുന്നില്ല'' -കൈനകരി സ്വദേശിനി റോസമ്മ പറയുന്നു. ''ഭർത്താവ് രക്തസമ്മർദംമൂലം മൂന്നുമാസമായി തളർന്ന് കിടക്കുന്നു. വീട് മുഴുവൻ വെള്ളമായപ്പോൾ പെെട്ടന്ന് ഇങ്ങോട്ട് വരുകയായിരുന്നു. ഇവിടെ അത്യാവശ്യം േവണ്ട പാത്രങ്ങളോ ബക്കറ്റോ ഞങ്ങൾക്കില്ല'' -കാവാലം സ്വദേശിനി ബീന പറഞ്ഞു. ''ക്യാമ്പുകളിൽ ലഭിക്കുന്ന ഒരു സഹായവും ഇവിടെ ലഭിച്ചിട്ടില്ല. പലയിടത്തും പോയി ശേഖരിച്ചാണ് ഇവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നത്. എന്നാൽത്തന്നെ സാധനങ്ങൾ തികയുന്നില്ല. ക്യാമ്പ് ഒാഫിസറുടെ ഒപ്പില്ലാതെ ഗോഡൗണിൽനിന്ന് ഒന്നും കിട്ടില്ല. ഒന്നുകിൽ ആശുപത്രിയെ ക്യാമ്പായി അംഗീകരിക്കണം. അെല്ലങ്കിൽ സാധനങ്ങൾ എത്തിക്കണം'' -വളൻറിയർമാർക്ക് നേതൃത്വം നൽകുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ജോയൻറ് സെക്രട്ടറി അജിത്ത് കുമാർ പറയുന്നു. കുട്ടനാട് ശുചീകരണ പ്രവർത്തനത്തിന് സി.പി.എമ്മി​െൻറ 10,000 വളൻറിയർമാർ ആലപ്പുഴ: െചാവ്വാഴ്ച മുതൽ 30 വരെ സംഘടിപ്പിക്കുന്ന കുട്ടനാട് ശുചീകരണ പ്രവർത്തനത്തിൽ സി.പി.എമ്മി​െൻറയും വർഗ ബഹുജന സംഘടനകളുടെയും പ്രവർത്തകരായ 10,000 വളൻറിയർമാർ പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി ആർ. നാസർ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ ഏരിയകളിൽനിന്നുള്ള വളൻറിയർമാർക്കുപുറമെ, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവരും അണിനിരക്കും. പൊതുവായ ശുചീകരണ പ്രവർത്തനങ്ങൾക്കുപുറമെ, ഇലക്ട്രിക്, പ്ലംബിങ്, കാർെപൻററി, മരാമത്ത് ജോലികൾ അറിയുന്നവരും സംഘത്തിലുണ്ടാകും. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള തകഴി എല്ലോറ ജങ്ഷനിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മന്ത്രി ടി.എം. തോമസ് ഐസക് ആലപ്പുഴ പട്ടണത്തിലെ കിഴക്കൻ ഭാഗങ്ങളിലും മന്ത്രി ജി. സുധാകരൻ കൈനകരിയിലും പങ്കെടുക്കും. ജില്ല സെക്രട്ടറി ആർ. നാസർ തകഴിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി. ചന്ദ്രബാബു ചമ്പക്കുളത്തും സി.എസ്. സുജാത മുട്ടാറിലും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story