Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാന്ത്വനത്തി​െൻറ...

സാന്ത്വനത്തി​െൻറ നിറങ്ങളിൽ പ്രതീക്ഷയുടെ ചിത്രങ്ങൾ

text_fields
bookmark_border
ആലപ്പുഴ: സ്നേഹത്തി​െൻറയും സാന്ത്വനത്തി​െൻറയും നിറങ്ങൾ ശൂന്യമായ കാൻവാസുകളിൽ നിറച്ച് പ്രതീക്ഷയുടെ ചിത്രങ്ങൾ സൃഷ്ടിച്ച കലവൂർ കലാഗ്രാമത്തി​െൻറ ചിത്രകല ക്യാമ്പ് ദുരിതാശ്വാസ ക്യാമ്പിൽ നടന്നു. ആർട്ടിസ്റ്റ് അജയൻ കാട്ടുങ്കലി​െൻറ കലവൂർ സ്റ്റുഡിയോയിൽ കഴിയുന്ന പ്രളയബാധിതർക്കായാണ് രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തി​െൻറ പലഭാഗത്തുനിന്ന് എത്തിയ കലാകാരന്മാർ പ്രളയം ഉണ്ടാക്കിയ മുറിവുകൾ ആവിഷ്കരിക്കുന്നതിനൊപ്പം ദുരിതബാധിതരെ വരച്ചും ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ചുകൊടുത്തും അവർക്കൊപ്പം സമയം ചെലവഴിച്ചു. സ്റ്റുഡിയോയിൽ ഇൗമാസം 16 മുതൽ കുട്ടനാടി​െൻറ പല പ്രദേശങ്ങളിൽനിന്നുള്ള 23 പേരാണ് കഴിഞ്ഞുവരുന്നത്. ഇവിടെ കഴിയുന്ന അമയ എന്ന രണ്ടുവയസ്സുകാരിയുടെ ജന്മദിനം ആഘോഷിച്ചാണ് ക്യാമ്പ് ആരംഭിച്ചത്. 'ദുരന്തം മൂലം വേദനയനുഭവിക്കുന്ന എല്ലാവരെയുംപോലെ കലാകാരന്മാരുടെ മനസ്സും അസ്വസ്ഥമാണ്. ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസമാകാൻവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് നൽകും' -അജയൻ കാട്ടുങ്കൽ പറഞ്ഞു. 'ജലംകൊണ്ട് മുറിവേറ്റവർക്ക് സ്നേഹപൂർവം' എന്ന പേരിട്ട ക്യാമ്പ് പുതിയവീട്ടിൽ ഹനുമാൻ ക്ഷേത്രം ദേവസ്വം പ്രസിഡൻറ് എം.പി. രാജേന്ദ്രൻ, കലാകാരൻ ബോബൻ ലാരിയസിന് കാൻവാസ് കൈമാറി ഉദ്ഘാടനം ചെയ്തു. അമീൻ ഖലീൽ, അനിൽ ബി. കൃഷ്ണ, അനിലാഷ് സുകുമാരൻ, അനൂപ ജേക്കബ്, ആൻറണി സെബാസ്റ്റ്യൻ, ബാബു ഹസൻ, ബോബൻ ലാരിയസ്, സി. ഹണി, ജിനു ജോർജ്, ജോയി കൊടിക്കൽ, കമൽ കാഞ്ചിലൻ, ലീന രാജ്, സതീഷ് വാഴവേലി, ടി.ആർ. ഉദയകുമാർ, ഗിരീഷ് കോട്ടയം തുടങ്ങിയ കലാകാരന്മാർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story