Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണ പ്രവർത്തനങ്ങൾ...

ശുചീകരണ പ്രവർത്തനങ്ങൾ ഹൈജാക്ക് ചെയ്യാൻ സി.പി.എം ശ്രമം -കെ.സി. വേണുഗോപാൽ എം.പി

text_fields
bookmark_border
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകൾ ഹൈജാക്ക് ചെയ്തതുപോലെ ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങളും രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി. ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലകൾ ഉദ്യോഗസ്ഥരെ ഏൽപിക്കാനെന്ന മറവിൽ പാർട്ടി അണികളെ ഏൽപിച്ച് നിയന്ത്രണം പിടിച്ചടക്കിയപോലെ ശുചീകരണ പ്രവർത്തനങ്ങളും ഒറ്റക്ക് നടത്താനാണ് മന്ത്രിമാരുടെ ശ്രമം. സർക്കാർ തലത്തിൽ നടത്തുന്ന ശുചീകരണം അടക്കമുള്ള കാര്യങ്ങളിൽ കലക്ടർപോലും അജ്ഞാതനാണ്. എന്താണ് ഇത്തരം കാര്യങ്ങളിൽ നടക്കുന്നതെന്ന് കലക്ടർക്ക് വ്യക്തമായ ഉത്തരമിെല്ലന്നും എം.പി പറഞ്ഞു. ഇൻഫർമേഷൻ ഓഫിസ് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകും ആലപ്പുഴ: ജില്ല ഇൻഫർമേഷൻ ഓഫിസിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഏഴ് സ്ഥിരം ജീവനക്കാരാണ് ഈ ഓഫിസിലുള്ളത്. അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം മൂന്നുദിവസത്തെ വീതം ശമ്പളം പത്തുമാസംകൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. ഇൻഫർമേഷൻ ഓഫിസറെ കൂടാതെ അസിസ്റ്റൻറ് എഡിറ്റർ കെ.എസ്. സുമേഷ്, ഫോട്ടോഗ്രാഫർ പി. ഡാലു, ക്ലർക്ക് ടി.എൽ. സ്റ്റീഫൻ, ടൈപ്പിസ്റ്റ് ആശ മാത്യു, സിനിമ ഓപറേറ്റർ പി. സിബി, ഓഫിസ് അറ്റൻഡൻറ് വി. ശാരിക എന്നിവരാണ് തുക നൽകുകയെന്ന് ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല അറിയിച്ചു. മത്സ്യകൃഷി: നഷ്ടം 30നകം അറിയിക്കണം ആലപ്പുഴ: കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസത്തിലെ കാലവർഷക്കെടുതിയിൽ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മത്സ്യകർഷകർക്ക് സംഭവിച്ച നാശനഷ്ടത്തി​െൻറ വിവരങ്ങൾ 30നകം ആലപ്പുഴ മത്സ്യകർഷക വികസന ഏജൻസിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യ ഇനം, മത്സ്യവിത്തി​െൻറ എണ്ണം, നിക്ഷേപിച്ച തീയതി, മത്സ്യത്തീറ്റയുടെ അളവ്, നഷ്ടപ്പെട്ട മത്സ്യത്തി​െൻറ തൂക്കം എന്നിവ സഹിതം അറിയിക്കണം. ഫോൺ: 0477-2252814.
Show Full Article
TAGS:LOCAL NEWS 
Next Story