Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണിച്ചുകുളങ്ങര...

കണിച്ചുകുളങ്ങര ക്യാമ്പിൽ എല്ലാവരും അതിഥികൾ; സ്​നേഹം ചൊരിഞ്ഞ്​​ വെള്ളാപ്പള്ളിയും ഭാര്യയും

text_fields
bookmark_border
ആലപ്പുഴ: 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരേത്വന വാഴുന്ന മാതൃകാസ്ഥാനമാണിത്' അരുവിപ്പുറം ശിവപ്രതിഷ്ഠയെ മുൻനിർത്തി ശ്രീനാരായണഗുരു അരുളിയ ഇൗ വരികളുടെ സാരാംശത്തെ മറ്റൊരു ഗുരുജയന്തി ദിനത്തിൽ അന്വർഥമാക്കുകയാണ് കണിച്ചുകുളങ്ങരയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പി​െൻറ മുഖ്യ അമരക്കാരനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇക്കുറി നാട്ടിൽ ഒരിടത്തും ഒാണമോ ചതയദിനമോ ആരും ആഘോഷമാക്കുന്നില്ല. വെള്ളപ്പൊക്കദുരിതം പേറുന്നവർക്ക് ഒപ്പമാണ് എല്ലാവരും. ദുരിതബാധിതർക്ക് ആശ്വാസമായി കണിച്ചുകുളങ്ങര ദേവസ്വത്തി​െൻറ ആഭിമുഖ്യത്തിൽ തുറന്ന ക്യാമ്പ് സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ദുരിതാശ്വാസകേന്ദ്രമാണെന്ന് വെള്ളാപ്പള്ളി 'മാധ്യമ'ത്തോട് പറഞ്ഞു. ആറായിരത്തിനും ഏഴായിരത്തിനുമിടയിൽ ആളുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജാതിയോ മതമോ വർണമോ വർഗമോ ഒന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. പതിനായിരത്തോളം പേരാണ് ഭക്ഷണമടക്കമുള്ള ക്യാമ്പിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഇവിടെയെത്തിയവരാരും അഭയാർഥികളല്ല, മറിച്ച് ഞങ്ങളുടെ വിശിഷ്ടരായ അതിഥികളാണ്. ആരോടും ഞങ്ങളായിട്ട് ക്യാമ്പ് വിട്ടുപോകണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പിയുടെ വിവിധ താലൂക്ക് യൂനിയനുകളിലൂടെയും ശാഖകളിലൂടെയും പോഷക സംഘടനകളിലൂടെയുമാണ് ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നത്. അതിനാൽ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നേയില്ല. അതുകൂടി മറ്റ് ക്യാമ്പുകൾക്ക് ലഭ്യമാക്കുകയെന്ന നല്ല ഉദ്ദേശം മാത്രമാണ് ഇതിനുപിന്നിൽ -വെള്ളാപ്പള്ളി വിശദീകരിച്ചു. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും മനുഷ്യജീവനുകൾ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ ധനമന്ത്രി തോമസ് െഎസക്കായിരുന്നു മുഖ്യാതിഥി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ളയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി. സുധാകരനും കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും മഹാരാഷ്ട്ര മന്ത്രിവരെ കണിച്ചുകുളങ്ങര ക്യാമ്പിെലത്തി. വെള്ളാപ്പള്ളിയും ഭാര്യ പ്രീതിയും ക്യാമ്പിലെ അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി മിക്കവാറും സമയം അവിടെത്തന്നെയാണ് ചെലവഴിക്കുന്നത്. രണ്ട് ലഘുഭക്ഷണത്തിന് പുറമെ, മൂന്നുനേരവും വിഭവസമൃദ്ധമായ ഭക്ഷണവും സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യമായ എല്ലാ വസ്ത്രങ്ങളും നൽകുന്നുണ്ട്. രണ്ട് ഘട്ടങ്ങളിലായി 15 ലക്ഷം രൂപയാണ് പോക്കറ്റ് മണിയായി ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story