Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടയുടമയെയും...

കടയുടമയെയും യുവാവി​െനയും ആക്രമിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: മദ്യപസംഘത്തി​െൻറ ആക്രമണത്തിൽ കടയുടമക്കും യുവാവിനും പരിക്ക്. പുന്നപ്ര നാലുപുരക്കൽ ക്ഷേത്രത്തിന് സമീപം പലചരക്കുകട നടത്തുന്ന 17ാം വാർഡ് പൊള്ളയിൽ വീട്ടിൽ സതീഷ് (കൊച്ചുമോൻ--40), ഇയാളുടെ സഹോദര​െൻറ മകൻ ചെന്നയ്ക്കൽ മിഥുൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് ഇരുമ്പുവടികൊണ്ട് മർദനമേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണദിവസം വൈകീട്ടായിരുന്നു സംഭവം. യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതുകണ്ട് സഹോദര​െൻറ മകനടക്കമുള്ളവരെ പിടിച്ചുമാറ്റാൻ ചെന്നതായിരുന്നു സതീഷ്. ഇതിനിടയിലാണ് ഇരുവർക്കും തലക്കടിയേറ്റത്. സംഭവമറിഞ്ഞ് പുന്നപ്ര എ.എസ്.ഐ സിദ്ദീഖി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അതേസമയം, ഭരണകക്ഷിയിലെ ചിലരുടെ ഇടപെടൽമൂലം യഥാർഥ പ്രതികളെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി മർദനമേറ്റവരുടെ ബന്ധുക്കൾ ആരോപിച്ചു. കടയിൽ കയറി ആക്രമിച്ച് പണം അപഹരിച്ചു മാവേലിക്കര: പച്ചക്കറി കിറ്റ് നൽകിയില്ലെന്നാരോപിച്ച് പച്ചക്കറി വ്യാപാരിെയയും ഭാര്യെയയും നാലംഗസംഘം കടയിൽ കയറി ആക്രമിച്ച് പണം അപഹരിച്ചു. പുന്നമൂട് ജങ്ഷന് വടക്ക് പച്ചക്കറി വ്യാപാരം നടത്തുന്ന ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ദേവീകൃപയിൽ ആർ. ഷിബുകുമാർ (43), ഭാര്യ ശാന്തി (37) എന്നിവർക്കാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ കടയിലെത്തിയ രണ്ടുപേർ 100 രൂപയുടെ പച്ചക്കറി കിറ്റ് ആവശ്യപ്പെട്ടു. കടയിൽ ആവശ്യത്തിന് പച്ചക്കറി ഇല്ലാതിരുന്നതിനാൽ ഷിബുകുമാർ ഇത് നിരാകരിച്ചു. ഒരു മണിക്കൂറിന് ശേഷം മറ്റ് രണ്ടുപേരെയും കൂട്ടി മടങ്ങിയെത്തിയ ഇവർ കടയിലെ പച്ചക്കറികൾ വലിച്ച് റോഡിലെറിയാൻ ശ്രമിച്ചു. ഇത് തടഞ്ഞ ഷിബുകുമാറിനെ മർദിക്കുകയായിരുന്നു. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട് കടക്കുള്ളിൽനിന്നെത്തിയ ശാന്തിെയയും ഇവർ ആക്രമിച്ചു. പുന്നമൂട്ടിൽ വ്യാപാരം നടത്തണമെങ്കിൽ പറയുന്നത് അനുസരിക്കണമെന്നും കട രണ്ടുദിവസത്തിനുള്ളിൽ പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞ സംഘം ഷിബുവി​െൻറ പോക്കറ്റിൽ നിന്ന് 3000 രൂപയും അപഹരിച്ചു. മർദനമേറ്റ ഷിബു ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം സംബന്ധിച്ച് ശാന്തി പൊലീസിൽ പരാതി നൽകി. അധ്യാപക ഒഴിവ് അരൂർ: കേരള യൂനിവേഴ്സിറ്റിയുടെ റീജ്യൻ സ​െൻററായ യു.ഐ.ടി അരൂരിൽ (അരൂർ ഗവ.ഹൈസ്കൂൾ കോമ്പൗണ്ട്) െഗസ്റ്റ് െലക്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 30, ഒന്ന് തീയതികളിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി യു.ഐ.ടി ആലപ്പുഴ സ​െൻററിൽ (ആലപ്പുഴ കലക്ടറേറ്റിനുസമീപം മുഹമ്മദൻസ് സ്കൂൾ കോമ്പൗണ്ട് )എത്തണം. ഫോൺ: 9947894251.
Show Full Article
TAGS:LOCAL NEWS 
Next Story