Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം: ദുരിതം...

പ്രളയം: ദുരിതം വിട്ടൊഴിയാതെ കുടുംബങ്ങൾ

text_fields
bookmark_border
ചെങ്ങന്നൂർ: വെള്ളമിറങ്ങിത്തുടങ്ങിയിട്ടും ചെങ്ങന്നൂരിൽ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുന്നില്ല. ചെങ്ങന്നൂരിൽ 113 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 6928 കുടുംബങ്ങളിൽനിന്നായി 26,404 പേർ ക്യാമ്പിലുണ്ട്. പാണ്ടനാട് ഇടനാട് മംഗലം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് കൂടുതൽ പേർ കഴിയുന്നത്. ഇൗ മാസം 17നാണ് ഏറ്റവും അധികം ആളുകൾ ക്യാമ്പിൽ കഴിഞ്ഞത്. 1,14,000 പേരായിരുന്നു അന്നുണ്ടായിരുന്നത്. വീടുകളിലെ കിണർ നിറഞ്ഞൊഴുകിയതോടെ കുടിവെള്ളത്തിനാണ് നെട്ടോട്ടം. പലയിടങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വീടി​െൻറയും കിണറുകളുടെയും ശുചീകരണം നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. കിണറുകളിൽ ചളി നിറഞ്ഞത് ശുചീകരണത്തിന് താമസം നേരിടുന്നുണ്ട്. എന്നാൽ, കിണറുകളും വീടുകളും പൂർണമായും മുങ്ങിയ സ്ഥലങ്ങളിൽ ജല അതോറിറ്റി കിയോസ്‌കുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചുതുടങ്ങി. ഒ.പി വിഭാഗവും പി.എച്ച്.സികളിൽ സജ്ജമാക്കി. നിർധന കുടുംബത്തിന് സ്വപ്‌നഗൃഹം ഒരുങ്ങി ചെങ്ങന്നൂർ: വിധവയായ അമ്മയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന് അന്തിയുറങ്ങാൻ സേവാഭാരതിയുടെ തണലിൽ സ്വപ്‌നഗൃഹം ഒരുങ്ങി. ചെങ്ങന്നൂർ കുന്നത്ത് മഹാദേവക്ഷേത്രത്തിന് സമീപം കിഴക്കേമഠത്തിൽ കിഴക്കേതിൽ പരേതനായ മണിയ​െൻറ ഭാര്യ ബിന്ദുവിനും മക്കളായ രേവതിക്കും രേഹിതക്കുമാണ് വീട് എന്ന സ്വപ്‌നം യാഥാർഥ്യമായത്. സേവാഭാരതി ചെങ്ങന്നൂർ ബഹ്‌റൈൻ റിഫ സത്സംഗ സമിതിയുടെ സഹകരണത്തോടെയാണ് വീടുനിർമാണം പൂർത്തീകരിച്ചത്. താക്കോൽ ദാനം ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബുവും റിഫ സത്സംഗം കാര്യദർശി അനിൽ വള്ളംകുളവും നിർവഹിച്ചു. ആർ.എസ്.എസ് ഖണ്ഡ് കാര്യകാരി സദസ്യനും സേവാഭാരതി താലൂക്ക് സംയോജുമായ ജി. ബിജു അധ്യക്ഷത വഹിച്ചു. േപ്രാജക്ട് കോഒാഡിനേറ്റർ പ്രഭലാൽ, എൻ.പി. സനൽകുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story