Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിൽ 14,000...

പ്രളയത്തിൽ 14,000 കിലോമീറ്റർ റോഡ് തകർന്നു -മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാനത്ത് 14,000 കിലോമീറ്റർ റോഡ് പ്രളയത്തിൽ തകർന്നതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കുട്ടനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റിൽ എത്തിയതായിരുന്നു മന്ത്രി. പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്കുമായി ചർച്ച നടത്തി. ആദ്യ ഘട്ടത്തിൽ റോഡ് പഴയ രൂപത്തിലേക്ക് മാറ്റാനാണ് ശ്രദ്ധിക്കുക. തുടർന്ന് റോഡുകളും പാലങ്ങളും വൃത്തിയാക്കാൻ നടപടിയെടുക്കും. അറ്റകുറ്റപ്പണി ചെയ്താൽ ശരിയാകുന്ന റോഡുകൾക്ക് അത് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, തകർന്ന റോഡുകൾ പുനർനിർമിക്കാൻ 6000 കോടി രൂപ ആവശ്യമായി വരുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡി​െൻറ അറ്റകുറ്റപ്പണി കെ.എസ്.ടി.പി തന്നെ െചയ്യും. കഴിഞ്ഞ ദിവസം ലോകബാങ്കുമായി കെ.എസ്.ടി.പി അധികൃതർ ചർച്ച നടത്തി. പ്രളയത്തി​െൻറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ടി.പിയുടെ കൈവശമല്ലാത്ത ചില റോഡുകൾ കൂടി ലോകബാങ്ക് സഹായത്താൽ ചെയ്യാമെന്ന് അറിയിച്ചതായി മന്ത്രി പറഞ്ഞു. റോഡ് പുനർനിർമാണം വേഗത്തിൽ നടക്കുന്നതിന് ചട്ടങ്ങളിൽ ചില ഇളവുകൾ ആവശ്യമാണ്. ടെൻഡർ വിളിക്കുമ്പോൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിളിക്കണമെന്നാണ് ത​െൻറ അഭിപ്രായം. അതാകുമ്പോൾ 140 ടെൻഡർ മതിയാകും. അല്ലെങ്കിൽ ആയിരത്തിന് മുകളിൽ ടെൻഡർ വേണ്ടിവരും. ഇത് കാലതാമസം ഉണ്ടാക്കും. ഇത്തരം കാര്യങ്ങൾ ധനമന്ത്രിയുമായി ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. ധനമന്ത്രി ജല അതോറിറ്റി സെക്രട്ടറിയുമായി ചർച്ച നടത്തി ആലപ്പുഴ: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ജല അതോറിറ്റി സെക്രട്ടറി ടിങ്കു വിശ്വാസമായി കലക്ടറേറ്റിൽ അടിയന്തര ചർച്ച നടത്തി. കുട്ടനാട്ടിലെ ജലവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. എ.സി റോഡിലെ വെള്ളം വറ്റിക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ വേണമെന്ന് മന്ത്രി പറഞ്ഞു. അതിനായി കൂടുതൽ പമ്പുകൾ വാങ്ങും. നിലവിെല മൂന്ന് പമ്പുകൾ ഉടൻ പ്രവർത്തിപ്പിച്ച് പണി ആരംഭിക്കാനും നിർദേശിച്ചു. മട വീണത് സംബന്ധിച്ച് പാടശേഖര സമിതിയുമായി ചർച്ചചെയ്യണം. പമ്പിങ്ങിന് പാടശേഖര സമിതിക്കായി കാത്തിരിക്കാതെ അടിയന്തര നടപടി സ്വീകരിക്കാൻ ജല അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കുട്ടനാട്ടിലെ ശുചീകരണപ്രവർത്തനങ്ങൾ ചൊവ്വാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി ജല അതോറിറ്റി സ്വീകരിക്കും. പ്രളയബാധിത പഞ്ചായത്തുകളിൽ അതോറിറ്റിക്ക് വാഹനത്തിലെത്തിക്കാൻ കഴിയാത്തിടങ്ങളിൽ വള്ളത്തിൽ കുടിവെള്ളം എത്തിക്കും. ചീഫ് എൻജിനീയർ കെ.എ. ജോഷി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story