Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിമൻറ്​ കമ്പനികളുടെ...

സിമൻറ്​ കമ്പനികളുടെ കൊള്ള; സർക്കാർ ഇടപെടുന്നു

text_fields
bookmark_border
കൊച്ചി: ഉയർന്ന വില ഇൗടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സിമൻറ് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നു. പ്രളയത്തിൽ തകർന്ന കേരളത്തി​െൻറ പുനർനിർമാണ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന അവശ്യവസ്തു എന്ന നിലയിൽ കൂടിയാണ് സർക്കാറി​െൻറ അടിയന്തര ഇടപെടൽ. ഇതിനായി അടുത്ത ദിവസംതന്നെ സിമൻറ് കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ മന്ത്രി ഇ.പി. ജയരാജൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റ് നിർമാണ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ വിലയും ഉറപ്പുവരുത്താൻ വ്യാപാരികളുടെ യോഗവും വിളിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായിരിേക്ക മന്ത്രി ജയരാജൻ മുമ്പ് സിമൻറ് കമ്പനി അധികൃതരുടെ യോഗം വിളക്കുകയും കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പിന്നീട് തുടർ നടപടിയുണ്ടായില്ല. ഇതിന് പിന്നാലെ ബിൽഡേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ നൽകിയ പരാതിയിൽ കൃത്രിമക്ഷാമത്തിലൂടെ സംഘം ചേർന്ന് വില വർധന നടപ്പാക്കിയതിന് രാജ്യത്തെ 10 പ്രമുഖ സിമൻറ് കമ്പനികൾക്ക് കോമ്പറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ 6314 േകാടി രൂപ പിഴ ചുമത്തിയിരുന്നു. പിഴ ഇൗടാക്കുന്നതിനെതിരായ കമ്പനികളുടെ അപ്പീൽ നാഷനൽ കമ്പനി ലോ അപ്ലേറ്റ് ൈട്രബ്യൂണലും തള്ളി. എന്നാൽ, ഇതിനുശേഷവും സിമൻറ് കമ്പനികളുടെ നിലപാടിൽ മാറ്റം ഉണ്ടായില്ല. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 100 രൂപ വരെയാണ് പല ബ്രാൻഡുകൾക്കും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മലയാളികൾ അധികമായി നൽകേണ്ടിവരുന്നത്. കമ്പനികളുടെ സമീപനത്തിനെതിരെ കേരള സിമൻറ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷനും കോമ്പറ്റീഷൻ കമീഷനെ സമീപിച്ചിരുന്നു. തുടർന്ന് ഡയറക്ടർ ജനറൽ ഒാഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ കമ്പനികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മതിയായ തെളിവില്ലെന്നുപറഞ്ഞ് കമീഷൻ ഹരജി തള്ളി. ഇതിനെതിരെ വ്യാപാരികൾ നൽകിയ അപ്പീൽ നാഷനൽ കമ്പനി ലോ അപ്ലേറ്റ് ൈട്രബ്യൂണൽ കഴിഞ്ഞ 23ന് സ്വീകരിച്ചു. ഇത് പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും വ്യാപാരികളെ ഭീഷണിപ്പെടുത്തി വില കൂട്ടാൻ നിർബന്ധിക്കുന്ന വാട്സ്ആപ്പ് മെേസജുകൾ അടക്കം വ്യക്തമായ തെളിവുകൾ ൈട്രബ്യൂണലിൽ സമർപ്പിക്കുമെന്നും ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സിറാജുദ്ദീൻ പറഞ്ഞു. -ആർ. അശോകൻ
Show Full Article
TAGS:LOCAL NEWS 
Next Story