Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണക്കിറ്റ് നൽകി

ഓണക്കിറ്റ് നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: മുസ്ലിം സർവിസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിത പ്രദേശങ്ങളായ മൂവാറ്റുപുഴ കാവ് പരിസരം, തൃക്ക ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കോടി നൽകി. സൊസൈറ്റി താലൂക്ക് പ്രസിഡൻറ് പി.എസ്. ഷബീബ് വസ്ത്രങ്ങളടങ്ങിയ കിറ്റ് ക്ഷേത്രഭാരവാഹികളെ ഏൽപിച്ചു. പ്രളയദുരന്തം നേരിട്ട വീടുകളിലെത്തി ബി.എൽ.ഒമാർ കണക്കെടുപ്പ് നടത്തും മൂവാറ്റുപുഴ: പ്രളയദുരന്തം നേരിട്ട കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം നൽകുന്നതിനുള്ള കണക്കെടുപ്പിന് വാർഡ്തലത്തിൽ ബി.എൽ.ഒമാരെ നിയോഗിക്കും. അതത് വാർഡിലെ മെംബറോടൊപ്പമായിരിക്കും ബി.എൽ.ഒമാർ വീടുകൾ സന്ദർശിച്ച് കണക്കെടുപ്പ് നടത്തുന്നത്. അടിയന്തരമായി പ്രവർത്തനങ്ങൾ ആരംഭിക്കാൻ മൂവാറ്റുപുഴ താലൂക്ക് ഒാഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗം മൂവാറ്റുപുഴ ആർ.ഡി.ഒ എം.ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി.എസ്. മധുസൂധനൻ ബി.എൽ.ഒമാർ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഭുരേഖ തഹസിൽദാർ അമൃതവല്ലി അമ്മാൾ, ഡെപ്യൂട്ടി തഹസിൽദാർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മൂവാറ്റുപുഴ താലൂക്കിൽ പിറവം മണ്ഡലത്തിൽ 162ഉം, മൂവാറ്റുപുഴയിൽ 152മുൾപ്പടെ 314 ബി.എൽ.ഒമാരാണ് ആകെയുള്ളത്. ഇവർക്ക് വാർഡിനെപ്പറ്റിയും വെള്ളംകയറിയ വീടുകളെപ്പറ്റിയും അടുത്തറിയാവുന്നവരെന്ന നിലയിൽ എത്രയുംവേഗം കണക്കെടുപ്പ് പൂർത്തിയാക്കി സഹായം അതത് വീടുകളിലെത്തിക്കാൻ കഴിയുമെന്ന് തഹസിൽദാർ പി.എസ്. മധുസൂധനൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story