Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരമേഖലക്കുണ്ടായത് ...

വ്യാപാരമേഖലക്കുണ്ടായത് 100 കോടിയുടെ നഷ്​ടം -മൂവാറ്റുപുഴ മർച്ചൻറ്സ് അസോ.

text_fields
bookmark_border
മൂവാറ്റുപുഴ: മലവെള്ളപാച്ചിലിൽ വ്യാപാരമേഖലക്കുണ്ടായത് 100 കോടിയുടെ നഷ്ടമെന്ന് മൂവാറ്റുപുഴ മർച്ചൻറ്സ് അസോസിയേഷൻ. മധ്യകേരളത്തിലെ പലചരക്ക് മൊത്തവിപണിയടക്കം സ്ഥിതിചെയ്യുന്ന മൂവാറ്റുപുഴ പട്ടണത്തിൽ ആയിരത്തിലധികം കച്ചവട സ്ഥാപനങ്ങളിലാണ് പ്രളയജലം നാശം വിതച്ചത്. നഗരത്തിലെ ഒരു പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിനുമാത്രം രണ്ടര കോടിയുടെ നഷ്ടമാണുണ്ടായത്. ബലിപെരുന്നാൾ, ഓണം തുടങ്ങിയ വിശേഷ ദിവസങ്ങൾ പ്രമാണിച്ച് ലോഡുകണക്കിന് സാധനങ്ങളായിരുന്നു സ്റ്റോക്ക് ചെയ്തിരുന്നത്. പ്രളയത്തിൽ അതെല്ലാം നശിച്ചുപോയി. കടകളിലുണ്ടായിരുന്ന സ്റ്റോക്കുകൾ നശിച്ചുപോയതിനാൽ കച്ചവടം പൂർണമായി ഇല്ലാതാവുകയും പ്രളയക്കെടുതിക്കുശേഷം സ്ഥാപനങ്ങൾ വൻ തുക മുടക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിവരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ കനത്ത സാമ്പത്തിക നഷ്ടം നികത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മൂവാറ്റുപുഴ മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിരവധി വ്യാപാരികളുടെ വീടുകളിൽനിന്ന് വീട്ടുപകരണങ്ങൾ അടക്കം ഒലിച്ചുപോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story