Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര സർക്കാറിനെതിരെ ...

കേന്ദ്ര സർക്കാറിനെതിരെ കുപ്രചാരണം -എ.എൻ. രാധാകൃഷ്ണൻ

text_fields
bookmark_border
കൊച്ചി: കേന്ദ്രസർക്കാറിനെതിരെ നവമാധ്യമങ്ങളിലൂടെ സി.പി.ഐയും സി.പി.എമ്മും കുപ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. യു.എ.ഇ നൽകിയ 700 കോടി രൂപ സ്വീകരിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചു, പ്രളയക്കെടുതിയിൽ കേന്ദ്രസർക്കാർ വേണ്ടത്ര സഹായം നൽകിയില്ല തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നിൽ ഈ പാർട്ടികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയിട്ടും കേന്ദ്രത്തിനെതിരെ കുപ്രചാരണങ്ങൾ തുടരുകയാണ്. മുൻകരുതലുകളില്ലാതെ ഡാമുകൾ തുറന്നതുകൊണ്ടുണ്ടായ പ്രളയമാണ് കേരളം നേരിട്ടത്. ഇതിലൂടെ നിരവധി ആളുകളുടെ ജീവനെടുത്തു. വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈപ്പിൻ പഞ്ചായത്ത് യുവമോർച്ച പ്രസിഡൻറ് മിഥുൻ കുമാറിനെ രക്ഷാപ്രവർത്തനത്തിനിടെ കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടു .ഇതേക്കുറിച്ച് കലക്ടർ ഉൾെപ്പടെയുള്ളവർ അന്വേഷിച്ചില്ല. വെള്ളപ്പൊക്കത്തിൽ കാണാതായ അബ്ദുൽ ജലീലെന്ന യുവാവി​െൻറ സ്ഥിതിയും മറിച്ചല്ല. ഇരുവെരയും എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എറണാകുളം ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, ജില്ല ജനറൽ സെക്രട്ടറിമാരായ എം.എൻ. മധു, കെ.എസ്. ഷൈജു, മധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story