Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈസലിന് വിനയൻ ഒരു...

ജൈസലിന് വിനയൻ ഒരു ലക്ഷം കൈമാറി

text_fields
bookmark_border
കൊച്ചി: പ്രളയമേഖലയിൽ അകപ്പെട്ടവരെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി സഹായിച്ച മലപ്പുറം താനൂർ സ്വദേശി ജൈസലിന് സംവിധായകൻ വിനയൻ ലക്ഷം രൂപ കൈമാറി. എറണാകുളത്തെ വിനയ​െൻറ വസതിയിൽ െവച്ചാണ് തുക കൈമാറിയത്. ചളിവെള്ളത്തിൽ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് ചവിട്ടുപടിയായി നൽകിയ മത്സ്യത്തൊഴിലാളി ജൈസലിന് രാജ്യാന്തരതലങ്ങളിൽനിന്ന് ഉൾപ്പെടെ അഭിനന്ദന പ്രവാഹമായിരുന്നു. ഇതോടെയാണ് ജൈസലിനെ വിനയൻ ബന്ധപ്പെട്ടതും സമ്മാനം പ്രഖ്യാപിച്ചതും. ജൈസലി​െൻറ സേവന മനോഭാവം തന്നെ വളരെയധികം ആകർഷിച്ചുവെന്ന് വിനയൻ പറഞ്ഞു. കൂടാതെ, അദ്ദേഹത്തി​െൻറ സാഹചര്യവും താൻ മനസ്സിലാക്കിയിരുന്നു. ഒറ്റമുറി വീട്ടിൽ കുട്ടികളും ഭാര്യയുമായി കഴിയുന്ന വിവരവും അറിഞ്ഞിരുന്നു. പ്രളയബാധിത മേഖലകളിൽ ഇടപെടൽ നടത്തിയ എല്ലാ ചെറുപ്പക്കാർക്കുമുള്ള അഭിനന്ദനമാണ് ജൈസലിനുള്ള സമ്മാനമെന്നും വിനയൻ പറഞ്ഞു. ജൈസലി​െൻറ സുഹൃത്തുക്കളും വിനയ​െൻറ മകനും നടനുമായ വിഷ്ണു വിനയും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story