Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം നിറഞ്ഞ് നഗരം; ...

മാലിന്യം നിറഞ്ഞ് നഗരം; ചലനമറ്റ് വ്യാപാര മേഖല

text_fields
bookmark_border
ആലുവ: പ്രളയത്തി​െൻറ കെടുതികൾ വിട്ടൊഴിയാതെ ആലുവ. പെരിയാർ തകർത്തെറിഞ്ഞ നഗരവും സമീപപ്രദേശങ്ങളും ഇപ്പോഴും പഴയ അവസ്‌ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല. പ്രളയം ആഞ്ഞടിച്ച പ്രദേശങ്ങളിൽ മുഴുവൻ മൂകതയാണ്. നഗരത്തിൽ വെള്ളം കയറിയ ഭാഗങ്ങളിലൊന്നും കാര്യമായ ആളനക്കമായിട്ടില്ല. വ്യാപാരമേഖലയുടെ തകർച്ചയാണ് പ്രധാന കാരണം. കടകളിൽ 90 ശതമാനവും അടഞ്ഞുകിടക്കുകയാണ്. പലരും ശുചീകരണത്തി‍​െൻറ തിരക്കിലാണ്. റോഡുകളിൽ കെട്ടിനിന്നിരുന്ന ചളി കുറഞ്ഞെങ്കിലും നഗരത്തിൽ മാലിന്യം കുന്നുകൂടുകയാണ്. വെള്ളക്കെട്ട് ഒഴിഞ്ഞ് ദിവസങ്ങൾക്കുശേഷവും നഗരത്തിൽ റോഡുകളിലും മറ്റും ചളി കെട്ടിക്കിടന്നിരുന്നു. പിന്നീട് സന്നദ്ധ പ്രവർത്തകർ അവ നീക്കുകയായിരുന്നു. ഒരാൾ ഉയരത്തിൽ വരെ ആലുവയിൽ വെള്ളം ഉയർന്നിരുന്നു. അതിനാൽതന്നെ വ്യാപാരസ്‌ഥാപനങ്ങളിൽ നിരവധി വസ്തുക്കൾ പാടെ നശിച്ചു. ഫർണിച്ചറും ഉപകരണങ്ങളും നശിച്ചു. കടകളിൽനിന്ന് ഇവയെല്ലാം റോഡരികിലേക്ക് ഇറക്കി ഇട്ടിരിക്കുകയാണ്. കടകൾ ശുചീകരിക്കുമ്പോൾ പുറന്തള്ളുന്ന ചളിയും റോഡിലേക്ക് വ്യാപിച്ചിട്ടുണ്ട്. എന്നാൽ, മാലിന്യം റോഡുകളിൽനിന്ന് നീക്കാൻ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതാണ് മാലിന്യം പല ഭാഗങ്ങളിലും കുന്നുകൂടാൻ ഇടയാക്കിയത്. നഗരത്തി​െൻറ നല്ലൊരു ഭാഗത്തും വ്യാപാര സ്‌ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ബ്രിഡ്ജ് റോഡ്, പാലസ് റോഡ്, മാർക്കറ്റ് റോഡ്, സിവിൽ സ്‌റ്റേഷൻ റോഡ്, നഗരസഭ ബസ് സ്‌റ്റാൻഡ്‌ പരിസരം, തോട്ടക്കാട്ടുകര, പറവൂർ കവല, ദേശീയ പാതയോരങ്ങൾ തുടങ്ങിയ ഭാഗങ്ങളിലൊന്നും കാര്യമായ അനക്കമില്ല. ആശുപത്രി പ്രവർത്തനം പുനരാരംഭിക്കും ആലുവ: പ്രളയത്തെ തുടർന്ന് നിർത്തിെവച്ച നജാത്ത് ആശുപത്രിയുടെ പ്രവർത്തനം ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story