Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാതയിൽ ബസിന്​...

ദേശീയപാതയിൽ ബസിന്​ തീപിടിച്ചു; ഒഴിവായത്​ വൻ ദുരന്തം

text_fields
bookmark_border
മണ്ണഞ്ചേരി(ആലപ്പുഴ): ദേശീയപാതയിൽ പാതിരപ്പള്ളി പെട്രോൾ പമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ ആലപ്പുഴയിൽനിന്ന് ചേർത്തലയിലേക്ക് സർവിസ് നടത്തിയ ഓർഡിനറി ബസിനാണ് തീപിടിച്ചത്. അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. ബസിൽ മുൻഭാഗത്തുനിന്ന് ശക്തമായി പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളമുണ്ടാക്കി. ഡ്രൈവർ ഉടൻ യാത്രക്കാർക്ക് ഇറങ്ങാൻ പാകത്തിന് ബസ് നിർത്തി. മുഴുവൻ യാത്രക്കാർക്കും രക്ഷപ്പെടാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. ബസിനടിയിൽനിന്ന് മുന്നിൽ മുകൾഭാഗത്തേക്കാണ് തീ പടർന്നത്. സമീപത്തെ പെട്രോൾ പമ്പിൽനിന്ന് അഗ്നിരക്ഷ ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ആർക്കും പരിക്കില്ല. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസി​െൻറ മുൻഭാഗം ഭാഗികമായി കത്തിനശിച്ചു. കാർബറേറ്ററിൽനിന്നാണ് തീപടർന്നതെന്ന് കരുതുന്നതായി ബത്സ് അനിയ ഡ്രൈവർ രതീശൻ പറഞ്ഞു. എന്നാൽ, കാരണം വ്യക്തമായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story