Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഹുല്‍ഗാന്ധി ഇന്ന്...

രാഹുല്‍ഗാന്ധി ഇന്ന് ആലപ്പുഴയിൽ

text_fields
bookmark_border
ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാൻ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച ജില്ലയിലെത്തും. രാവിലെ 10.30ന് ഹെലികോപ്ടറില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ വന്നിറങ്ങും. തുടർന്ന്, പ്രളയബാധിത പ്രദേശമായ ഇടനാട് സന്ദര്‍ശിക്കും. ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം 12ന് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഇറങ്ങി പാതിരപ്പള്ളി കംലോട്ട് കണ്‍വന്‍ഷന്‍ സ​െൻററില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സി നിര്‍മിച്ചുനല്‍കുന്ന 1000 വീടുകളില്‍ 20 വീടുകള്‍ നിര്‍മിക്കാനുള്ള തുക ചടങ്ങില്‍ രാഹുലിന് കൈമാറും. മഹിള കോണ്‍ഗ്രസി​െൻറ ദുരിതാശ്വാസ പദ്ധതികളുടെ തുടര്‍ പരിപാടിയായ മിഷന്‍ നവകേരളയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. കെ.പി.സി.സി നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ക്കുള്ള സംഭാവനയായി അഞ്ചുലക്ഷം കൈമാറും. ഈ ചടങ്ങിനുശേഷം രാഹുല്‍ഗാന്ധി ദുരിതാശ്വാസ ക്യാമ്പായ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്രളയബാധിതരെ സന്ദര്‍ശിക്കും. പിന്നീട് ആലപ്പുഴ െഗസ്റ്റ് ഹൗസില്‍ ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം 2.30ന് കൊച്ചിയിലേക്ക് തിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story