Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഹുൽഗാന്ധി ഇന്ന്​...

രാഹുൽഗാന്ധി ഇന്ന്​ കേരളത്തിൽ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ രണ്ടുദിവസത്തെ സന്ദർശനത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചൊവ്വാഴ്ച എത്തും. രാവിലെ 10ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഹെലികോപ്ടറിൽ ചെങ്ങന്നൂരിലേക്ക് പോകും. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. തുടർന്ന് കാംലോട്ട് കൺവൻഷൻ സ​െൻററിൽ പ്രളയത്തിലകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സ്വീകരണച്ചടങ്ങിൽ പെങ്കടുക്കും. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് കെ.പി.സി.സി നിർമിച്ചുനൽകുന്ന 1000 വീടുകളിൽ 20 വീടുകൾക്കുള്ള തുക ചടങ്ങിൽ രാഹുലിന് കൈമാറും. ആലപ്പുഴയിൽ വിശ്രമിച്ചശേഷം 3.45ന് ഹെലികോപ്ടറിൽ ചാലക്കുടിയിൽ എത്തും. ആറിന് പറവൂരിലെ സന്ദർശനത്തിനുശേഷം എറണാകുളം െഗസ്റ്റ് ഹൗസിൽ എത്തും. 29ന് രാവിലെ ഒമ്പതിന് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ ഡി.സി.സി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റും നിറച്ച ലോറികൾ മറൈൻ ഡ്രൈവിൽ ഫ്ലാഗ് ഒാഫ് ചെയ്യും. തുടർന്ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട്ട് എത്തിയശേഷം ഹെലികോപ്ടറിൽ വയനാട്ടിലേക്ക് തിരിക്കും. 11.30 മുതൽ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കും. 1.15ഒാടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story