Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടുകൾ ശുചീകരിച്ചു

വീടുകൾ ശുചീകരിച്ചു

text_fields
bookmark_border
പള്ളിക്കര: ദുരിതമേഖലയിൽ കൈത്താങ്ങായി ജമാഅത്തെ ഇസ്ലാമി കുന്നത്തുനാട് ഏരിയ പ്രവർത്തകർ. കഴിഞ്ഞ ദിവസങ്ങളിൽ അറുപതോളം പ്രവർത്തകർ ജില്ലയുടെ വിവിധ മേഖലയിൽ കർമനിരതരായി. ജനറേറ്റർ, അഞ്ചോളം മോേട്ടാറുകൾ, വീടുകൾ വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ എന്നിവയുമായാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്. ദേശം, തോട്ടുമുഖം, ചാലക്കൽ, കുഞ്ഞുണ്ണിക്കര, പറവൂർ മേഖലകളിലാണ് പ്രവർത്തകർ സേവന പ്രവർത്തനത്തിൽ ഏർപ്പെട്ടത്. 200ൽപരം കിണറുകളും നൂറോളം വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. പ്രവർത്തനങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഷക്കീർ മുഹമ്മദ് നദ്വി, ഐ.ആർ.ഡബ്ല്യു കോഒാഡിനേറ്റർ ഇ.ഐ. യൂസുഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story