Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൃഹനാഥ​െൻറ സത്യസന്ധത...

ഗൃഹനാഥ​െൻറ സത്യസന്ധത നാടിന് അഭിമാനമായി

text_fields
bookmark_border
ചെങ്ങന്നൂർ: പ്രളയത്തിൽ നഷ്ടപ്പെട്ട സ്വർണവും പണവും മൊബൈൽ ഫോണുകളും അടങ്ങിയ കെട്ട് തിരിച്ചുനൽകിയ റിട്ട. സ്കൂൾ ജീവനക്കാര​െൻറ സത്യസന്ധത നാടിന് അഭിമാനമായി. കഴിഞ്ഞ 18ന് വൈകീട്ട് 4.30ഓടെയാണ് വെണ്മണി വലിയകോയിക്കൽ പടീറ്റതിൽ കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനായ എം. ജേക്കബിന് വസ്തുക്കൾ നഷ്ടമായത്. അദ്ദേഹവും ഭാര്യയും മകനും പിതാവും സഹോദരഭാര്യയും വീട്ടിൽ വെള്ളം കയറിയപ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് പോകാനാണ് വള്ളത്തിൽ കയറിയത്. എന്നാൽ, ചെറുതിട്ട മുക്കിൽവെച്ച് ശക്തമായ ഒഴുക്കിൽ വള്ളം മറിഞ്ഞ് തുഴച്ചിലുകാരുൾെപ്പടെ എല്ലാവരും വെള്ളത്തിൽപോയി. ഈസമയം, ഇവർ പൊതിക്കെട്ടിൽ കരുതിയിരുന്ന രണ്ട് മാല, നാല് മോതിരം, 20500 രൂപ, രണ്ട് വാച്ച്, രണ്ട് മൊബൈൽ ഫോൺ, വിലപ്പെട്ട രേഖകൾ എന്നിവയാണ് ഒഴുകിപ്പോയത്. ഒഴുക്കിൽപെട്ടവരെ നാട്ടുകാർ രക്ഷിെച്ചങ്കിലും പൊതിക്കെട്ട് കണ്ടെടുക്കാൻ സാധിച്ചില്ല. വെള്ളം ഇറങ്ങിയതിനെത്തുടർന്ന് സംഭവസ്ഥലത്തുനിന്ന് 500 മീറ്റർ അകലെ വെണ്മണി മർത്തോമ ഹൈസ്കൂളിലെ റിട്ട. ജീവനക്കാരനായ കരിപ്പുളിക്കൽ കെ.കെ. കോശിക്ക് ത​െൻറ റബർ തോട്ടത്തിൽനിന്ന് പൊതിക്കെട്ട് ലഭിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇത് ഉടമസ്ഥർക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story