Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂപ്പർ മാർക്കറ്റിൽ...

സൂപ്പർ മാർക്കറ്റിൽ ആക്രമണം; എസ്​.ഡി.പി.​െഎ പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border
പെരുമ്പാവൂർ: മാറമ്പള്ളിയിലെ 'ഗ്രാൻഡ്' സൂപ്പർഷോപ്പിയിൽ കയറി ഉടമ മുഹമ്മദ് ഷംനാദിനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. മാറമ്പള്ളി മരോട്ടിപ്പറമ്പിൽ റഫീഖ്, മരോട്ടിപ്പറമ്പിൽ ഷംസ് എന്നിവർക്കെതിരെയാണ് കേസ്. ആക്രമണത്തിൽ പ്രതിഷേധിച്ച് മാറമ്പള്ളിയിൽ വ്യാപാരികൾ കടകൾ അടച്ചിട്ടു. ഞായറാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. പ്രളയത്തെത്തുടർന്ന് കഴിഞ്ഞ 17ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ എടുക്കാൻ ഗ്രാൻഡ് സൂപ്പർ ഷോപ്പി ഉടമ മുഹമ്മദ് ഷംനാദ് സ്ഥാപനം തുറന്നിട്ടിരുന്നു. ഒേട്ടറെപ്പേർ പണം നൽകിയും അല്ലാതെയും സാധനങ്ങൾ കൊണ്ടുപോയി. ചേലക്കുളം മലേപ്പള്ളി ക്യാമ്പിലേക്ക് എന്ന പേരിൽ എസ്.ഡി.പി.െഎ പ്രവർത്തകരെത്തി 8200 രൂപയുടെ സാധനങ്ങൾ എടുത്തിരുന്നു. എന്നാൽ, പിന്നീട് എസ്.ഡി.പി.െഎയിലെതന്നെ മറ്റു ചിലരെത്തി സാധനങ്ങൾ ക്യാമ്പിലേക്ക് എത്തിയില്ലെന്ന് അറിയിച്ചു. തുടർന്ന് മുഹമ്മദ് ഷംനാദ് സാധനങ്ങൾ കൊണ്ടുപോയവരോട് ഇതേപ്പറ്റി തിരക്കി. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പറയുന്നു. 15 അംഗസംഘം എത്തി കടയിൽകയറി ആക്രമിക്കുന്നതുകണ്ട് തടയാനെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി ഏരിയ പ്രസിഡൻറ് നിഷാദ് കാരേക്കുഴിക്കും പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് ഏകോപന സമിതി പ്രതിഷേധകൂട്ടായ്മ നടത്തി. അഡ്വ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മുട്ടം അബ്ദുല്ല അധ്യക്ഷതവഹിച്ചു. സക്കീർ ഹുസൈൻ, കെ.കെ. അഷ്റഫ്, ടി.എച്ച്. അബ്ദുൽ ജബ്ബാർ, ഷമീർ തുകലിൽ, കുഞ്ഞാമി, ജോസ് കുര്യാക്കോസ്, പി.എ. സുബൈർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story