Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

നെടുമ്പാശ്ശേരിയിൽനിന്ന്​ സർവിസുകൾ നാളെ മുതൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തി​െൻറ പ്രവർത്തനം ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ പൂർണതോതിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രളയം മൂലം കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് താൽക്കാലികമായി മാറ്റിയ സർവിസുകൾ ബുധനാഴ്ച ഉച്ചമുതൽ ഉണ്ടാകില്ല. നെടുമ്പാശ്ശേരിയിൽനിന്നുള്ള സർവിസുകൾക്ക് വിമാനക്കമ്പനികൾ നിലവിെല വിമാനസമയപ്പട്ടിക തന്നെയാണ് ഉപയോഗിക്കുക. വിമാനത്താവളം പൂർണതോതിൽ പ്രവർത്തനക്ഷമമാണെന്ന് വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. വിമാനക്കമ്പനികൾ ഏറെയും കൊച്ചിയിൽനിന്നും തിരികെയുമുള്ള ബുക്കിങ് ആരംഭിച്ചതിനാൽ യാത്രക്കാർക്ക് വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴി 29ന് ഉച്ചക്കുശേഷമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story