Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതരുടെ വായ്പ...

പ്രളയബാധിതരുടെ വായ്പ എഴുതിത്തള്ളണം ^റസാഖ് പാലേരി

text_fields
bookmark_border
പ്രളയബാധിതരുടെ വായ്പ എഴുതിത്തള്ളണം -റസാഖ് പാലേരി ഹരിപ്പാട്: പ്രളയക്കെടുതിയിൽ പ്രയാസപ്പെടുന്ന സാധാരണക്കാർ കൃഷിക്കും വീട് നിർണത്തിനും എടുത്ത ബാങ്ക് വായ്പ പൂർണമായി എഴുതിത്തള്ളണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. വ്യാപക കൃഷിനാശത്തിന് പുറെമ നിരവധി വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വായ്പയെടുത്ത് നിർമിച്ച പല വീടുകളും തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തു. ചെങ്ങന്നൂർ, പാണ്ടനാട്, ഹരിപ്പാട്, കുട്ടനാട് മേഖലയും ഇവിടങ്ങളിൽ നിന്നുള്ളവർ കഴിയുന്ന ക്യാമ്പുകളും എഫ്.ഐ.ടി.യു സംഘം സന്ദർശിച്ചു. വീട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച താൽക്കാലികാശ്വാസ ധനം 25,000 രൂപയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് മോഹൻ സി. മാവേലിക്കര, സെക്രട്ടറി പി.ജെ. ഷാനവാസ്‌, സനൽ മുഹമ്മദ്‌ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story